സ​മ​രം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സ​മ​ര സ​മി​തി
Friday, December 2, 2022 10:32 PM IST
ഉ​പ്പു​ത​റ: ഏ​ല​പ്പാ​റ-​ഹെ​ലി​ബ​റി​യ-​കു​മ​ളി റോ​ഡി​നാ​യു​ള്ള അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ഒ​ത്തു​തീ​ർ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. ഇ​ന്നു മു​ത​ൽ സ​മ​രം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
റോ​ഡി​ന് ഭൂ​മി വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹെ​ലി​ബ​റി​യ​യി​ൽ ക​ഴി​ഞ്ഞ ഒ​ൻ​പ​ത് ദി​വ​സ​മാ​യി അ​ന​ശ്ചി​ത​കാ​ല നി​രാ​ഹാ​രം ന​ട​ക്കു​ന്ന​ത്. സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് തോ​ട്ട ഉ​ട​മ​യെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും സ​മ​ര നേ​താ​ക്ക​ളെ​യും രാ​ഷ്ട്രീ​യ ക​ക്ഷി​നേ​താ​ക്ക​ള​യും ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ച്ചി​രു​ന്നു. ക​ള​ക്ട​റു​ടെ ചേം​ബ​റി​ലാ​യി​രു​ന്നു ച​ർ​ച്ച.
യോ​ഗ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ, സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ, യൂ​ണി​യ​ൻ നേ​താ​ക്ക​ൾ, രാ​ഷ്ട്രി​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ​ല്ലാം പ​ങ്കെ​ടു​ത്തു. ക​മ്പ​നി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഉ​ട​മ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​നു​മി​ട​യാ​ക്കി.
ഇ​ന്നു മു​ത​ൽ കൊ​ളു​ന്ത് വ​ണ്ടി​ക​ൾ ത​ട​യാ​നാ​ണ് സ​മ​ര​ക്കാ​രു​ടെ തീ​രു​മാ​നം. തു​ട​ർ​ന്നും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​ണി​മു​ട​ക്ക് ഉ​ൾ​പ്പെ​ടെ സം​ഘ​ടി​പ്പി​ക്കും.