ഏ​ല​പ്പാ​റ-​ഹെ​ലി​ബ​റി​യ-​കു​മ​ളി റോ​ഡ്
Friday, December 2, 2022 10:32 PM IST
സം​യു​ക്ത പ​രി​ശോ​ധ​ന ഇ​ന്ന്

ഇ​ടു​ക്കി: ഏ​ല​പ്പാ​റ ഹെ​ലി​ബ​റി​യ​കു​മ​ളി റോ​ഡി​ലെ ഹെ​ലി​ബ​റി​യ എ​സ്റ്റേ​റ്റി​ന​ക​ത്ത് റോ​ഡി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ​യും എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​രു​ടെ​യും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നം.
ഏ​ല​പ്പാ​റ​ഹെ​ലി​ബ​റി​യ പൂ​ണ്ടി​ക്കു​ളം​കു​മ​ളി റോ​ഡി​ലെ ഹെ​ലി​ബ​റി​യ എ​സ്റ്റേ​റ്റി​ന​ക​ത്തെ റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​ന് എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എം​പി​യു​ടെ​യും​എം​എ​ൽ​എ യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. തു​ട​ർ​ന്ന് ഭൂ​മി വി​ട്ടു​ന​ൽ​ക​ൽ, ക​യ്യാ​ല​ക​ളും സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളും നി​ർ​മി​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലു​ള്ള എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​രു​ടെ പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കും.
റോ​ഡ് വീ​തി കൂ​ട്ടാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് മാ​നേ​ജ്മെ​ന്‍റി​നെ​തി​രെ റോ​ഡ് വി​ക​സ​ന സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​രെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളെ​യും സ​മ​ര​സ​മി​തി​യെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ​യും വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്.