ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം
Friday, December 2, 2022 10:32 PM IST
തൊ​ടു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം മൂന്ന്, 10, 11 തി​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ട്രീ​സ ജോ​സ് കാ​വാ​ലം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മൂ​ന്നി​ന് ക​ലാ​മ​ത്സ​ര​ങ്ങ​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും കാ​യി​ക മ​ൽ​സ​ര​ങ്ങ​ൾ 10നും 11​നും മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്റ്റേ​ഡി​യ​ങ്ങ​ളി​ലു​മാ​യി ന​ട​ക്കും.
പ​ത്തി​നു രാ​വി​ലെ എ​ട്ടി​ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ട്ടം ടൗ​ണി​ൽനി​ന്നു കൂ​ട്ട​യോ​ട്ടം ആ​രം​ഭി​ക്കും. ഗ​വ.​ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ എ​ത്തി​ച്ചേ​രു​ന്പോ​ൾ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കും. പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വ​ടം​വ​ലി മ​ൽ​സ​രം 11നു ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ൽ മു​ട്ടം ബ​സ് സ്റ്റാ​ന്‍ഡിൽ ന​ട​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​ ബി​ജു, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഗ്ലോ​റി കെ.​ പൗ​ലോ​സ്, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, ലാ​ലി ജോ​യി, ബി​ഡി​ഒ വി.​ജി. ​ജ​യ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.