ബാ​ങ്കി​നുമു​ന്പി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തും
Thursday, December 1, 2022 10:34 PM IST
തൊ​ടു​പു​ഴ: ഓ​ൾ ഇ​ന്ത്യ ഫോ​ർ​വേ​ഡ് ബ്ലോ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ണ​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ ​ബാ​ങ്കി​നുമു​ന്പിൽ ത്രി​ദി​ന ബ​ഹു​ജ​ന സ​ത്യ​ഗ്ര​ഹം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​
പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. ​ശി​വ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 21 മു​ത​ൽ 23വ​രെ രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് സ​മ​രം. ദേ​ശീ​യ സെ​ക്ര​ട്ട​റി പി.​ ദേ​വ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സി.​കെ.​ ശി​വ​ദാ​സ്, കെ.​ ച​ന്ദ്ര​ൻ, ഷി​ജി മൈ​ലാ​ഞ്ചേ​രി, ദി​നേ​ശ് കു​ള​ത്തി​ൽ, ബി​സു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
കേ​ര​ളോ​ത്സ​വം

തൊ​ടു​പു​ഴ: ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം മൂ​ന്നി​നും നാ​ലി​നും വി​വി​ധ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.
നാ​ലി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി സ​ന്താ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​രി​മ​ണ്ണൂ​ർ എ​സ്ജെ എച്ച്എ​സ്എ​സ് മാ​നേ​ജ​ർ റ​വ.​ ഡോ. സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.