പാ​ലാ രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സ​മ്മേ​ള​നം
Sunday, November 27, 2022 10:48 PM IST
പാ​ലാ: പാ​ലാ രൂ​പ​ത​യു​ടെ പ​തി​മൂ​ന്നാം പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു വ​രെ അ​രു​ണാ​പു​ര​ത്തു​ള്ള അ​ല്‍​ഫോ​ന്‍​സി​യ​ന്‍ പാ​സ്റ്റ​റ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ത്തും.
പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​കെ. കെ. ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പാ​ലാ രൂ​പ​ത ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ചെ​സല്ലൂസ് മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വ​ര്‍​ധിച്ചു വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി സം​സ്‌​കാരം: പ്ര​തി​രോ​ധ​വും ജാ​ഗ്ര​ത​യും എ​ന്ന വി​ഷ​യം സ​മ്മേ​ള​നം ച​ര്‍​ച്ച ചെ​യ്യും. പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളെ​ല്ലാ​വ​രും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.