മ​രം ദേ​ഹ​ത്ത് വീ​ണ് അ​തി​ഥി​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, October 5, 2022 10:36 PM IST
ബൈ​സ​ണ്‍​വാ​ലി: ബൈ​സ​ണ്‍​വാ​ലി ച​ങ്ങ​നാ​ശേ​രി​ക്ക​ട ഭാ​ഗ​ത്ത് സ്വ​കാ​ര്യ ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്തു കൊ​ണ്ടി​രു​ന്ന അ​തി​ഥി​ത്തൊ​ഴി​ലാ​ളി ദേ​ഹ​ത്ത് മ​രം വീ​ണ് മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ മ​ണ്ഡ​ല സ്വ​ദേ​ശി രാ​ജു(24) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച പ​ക​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
രാ​ജു​വി​ന്‍റെ മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. രാ​ജാ​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

പ്ര​തി​ഷേ​ധ
പ്ര​ക​ട​നം

ക​ട്ട​പ്പ​ന: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സു​ര​ക്ഷാ ജോ​ലി​യി​ൽ ഇ​രു​ന്ന വി​മു​ക്ത​ഭ​ട​നെ കൈ​യേ​റ്റം ചെ​യ്ത ഗു​ണ്ട​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ് ലീ​ഗ് ഇ​ടു​ക്കി താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ൽ പ്ര​ക​ട​നം ന‌​ട​ത്തി.
ഇ​ടു​ക്കി ക​വ​ല​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ടൗ​ൺ ചു​റ്റി അ​മ​ർ ജ​വാ​ൻ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ സ​മാ​പി​ച്ചു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​പി. സ്‌​ക​റി​യ മാ​ർ​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. വ​ർ​ഗീ​സ്, ക​ട്ട​പ്പ​ന യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ഏ​ബ്ര​ഹാം, ഇ​ടു​ക്കി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ല​പ്പാ​ട്ട്, കു​മ​ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ ജോ​സ​ഫ്, സാ​ബു മാ​ത്യു, സു​ഭാ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നെ​ടു​ങ്ക​ണ്ടം: കേ​ര​ള സ്റ്റേ​റ്റ് എ​ക്‌​സ് സ​ര്‍​വീ​സ് ലീ​ഗ് ഉ​ടു​മ്പ​ന്‍​ചോ​ല താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നെ​ടു​ങ്ക​ണ്ട​ത്ത് നടത്തിയ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. എ​ക്‌​സ് സ​ര്‍​വീ​സ് ലീ​ഗ് ജി​ല്ലാ ട്ര​ഷ​റ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, കെ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ത​ങ്ക​പ്പ​ന്‍ നാ​യ​ര്‍, സു​ധാ​ക​ര​ന്‍, വി.​ജി. ശ​ശി, എം.​എം. ബാ​ബു, ഗോ​പി​നാ​ഥ​ന്‍, പി.​കെ. സു​രേ​ന്ദ്ര​ന്‍, സ​തീ​ശ​ന്‍​പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.