എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Saturday, October 1, 2022 10:46 PM IST
തൊ​ടു​പു​ഴ: എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. തൊ​ടു​പു​ഴ അ​രി​ക്കു​ഴ ഭാ​ഗ​ങ്ങ​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ങ്കം​വെ​ട്ടി മു​ങ്ങാ​ശേ​രി​യി​ൽ നി​വി​ൻ ബേ​ബി (22), കു​മാ​ര​മം​ഗ​ലം മു​ത്താ​രം​കു​ന്ന് കാ​ര​മ​ക്കാ​വി​ൽ അ​നു ഉ​ണ്ണി (29), അ​രി​ക്കു​ഴ അ​പ്പാ​മ​ല​യി​ൽ അ​മ​ൽ ബാ​ബു (25) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 17 ഗ്രാം ​എം​ഡി​എം​എ​യും 34 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.

അ​രി​ക്കു​ഴ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി യു​വാ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം എ​ത്തു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ സം​ഘം സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ചോ​ദ്യം ചെ​യ്തു. കാ​റി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​വും ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അടുത്തിടെ ഒ​ട്ടേ​റെ ല​ഹ​രി മ​രു​ന്ന് കേ​സു​ക​ളാ​ണ് പോ​ലീ​സും എ​ക്സൈ​സും ചേ​ർ​ന്ന് തൊ​ടു​പു​ഴ​യി​ൽ​നി​ന്നു മാ​ത്രം പി​ടി​കൂ​ടി​യ​ത്. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എം.​ആ​ർ. മ​ധു ബാ​ബു, സി​ഐ വി.​സി. വി​ഷ്ണു കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.