മാ​ലി​ന്യ പ​രി​പാ​ല​നം ഡി​ജി​റ്റ​ലാ​ക്കി കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്ത്
Friday, September 30, 2022 11:08 PM IST
കാ​മാ​ക്ഷി: അ​ജൈ​വ മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ൽ ഹ​രി​ത​മി​ത്രം സ്മാ​ർ​ട്ട് ആ​പ്പ് ന​ട​പ്പാ​ക്കി കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്ത്. സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് ആ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു​മോ​ൾ ജോ​സ് നി​ർ​വ​ഹി​ച്ചു. ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ്, സം​സ്ക​ര​ണ വി​വ​ര​ങ്ങ​ൾ എ​ന്നി​വ മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ അ​റി​യാ​നു​ള്ള സം​വി​ധാ​ന​മാ​ണ് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത്. അ​ജൈ​വ പാ​ഴ് വ​സ്തു ശേ​ഖ​ര​ണ​വും സം​സ്ക​ര​ണ​വും പ​രി​പാ​ല​ന​വും കാ​ര്യ​ക്ഷ​മ​മാ​ക്കാ​നാ​ണ് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ​യും ശു​ചി​ത്വ മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കെ​ൽ​ട്രോ​ണി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് മൊ​ബൈ​ൽ ആ​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​പ്പ് ഉ​പ​യോ​ഗി​ച്ച് ക്യു​ആ​ർ കോ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഹ​രി​ത​മി​ത്രം. പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ട്ട് പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും ക്യു ​ആ​ർ കോ​ഡു​ക​ൾ പ​തി​ച്ചു​തു​ട​ങ്ങി. എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ക്യു​ആ​ർ കോ​ഡ് പ​തി​ക്കും.
യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗം റെ​നി റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ ഷേ​ർ​ളി ജോ​സ​ഫ്, ജി​ന്‍റു ബി​നോ​യി, ചി​ഞ്ചു​മോ​ൾ ബി​നോ​യി, റീ​ന സ​ണ്ണി, എം.​ജെ. ജോ​ണ്‍, റെ​ജി മു​ക്കാ​ട​ൻ, സോ​ണി ചൊ​ള്ളാ​മ​ഠം, ചെ​റി​യാ​ൻ ക​ക്ക​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.