വീ​ടി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചുന​ൽ​കാ​ൻ ഉ​ത്ത​ര​വ്
Friday, September 30, 2022 10:40 PM IST
തൊ​ടു​പു​ഴ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റോ​ഡ് നി​ർ​മാ​ണ​ത്തി​നി​ട​യി​ൽ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച വീ​ടി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്തു വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീസ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ഉ​പ്പു​തോ​ട് ചി​റ്റ​ടി​ക്ക​വ​ല സ്വ​ദേ​ശി​നി മേ​രി ജോ​സ​ഫി​ന്‍റെ വീ​ടി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​നാ​ണ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.
മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ​ന്നി​വ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. പ്ര​കാ​ശ് ക​രി​ക്കി​ൻ​മേ​ട്- ഉ​പ്പു​തോ​ട് റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ​യാ​ണ് പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. റോ​ഡി​ലെ ക​ട്ടിം​ഗ് ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ 2022 ഏ​പ്രി​ൽ 13ന് ​വ​ർ​ക്ക് ടെ​ണ്ട​ർ ചെ​യ്ത​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ഇ​തി​നു​വേ​ണ്ടി ക​രാ​റും ന​ൽ​കി​യി​ട്ടു​ണ്ട്.
നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വീ​ടി​ന് മു​ൻ​വ​ശ​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ർ​മി​ച്ച റോ​ഡി​നു മു​ക​ൾ​ഭാ​ഗ​ത്തു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​തി​നാ​ൽ വീ​ടി​നും റോ​ഡി​ന്‍റെ മ​ണ​ൽ​തി​ട്ട​യ്ക്കു​മാ​യി സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
എ​ന്നാ​ൽ, സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി ക​മ്മീ​ഷ​നെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.