വെ​യി​റ്റിം​ഗ് ഷെ​ഡ് നാ​ട്ടു​കാ​ർ ശു​ചീ​ക​രി​ച്ചു
Thursday, September 29, 2022 10:44 PM IST
നെ​ടു​ങ്ക​ണ്ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​വ​ഗ​ണി​ച്ച വെ​യി​റ്റിം​ഗ് ഷെ​ഡ് നാ​ട്ടു​കാ​ർ ശു​ചീ​ക​രി​ച്ചു. കു​മ​ളി - മൂ​ന്നാ​ര്‍ സം​സ്ഥാ​ന​പാ​ത​യി​ല്‍ നെ​ടു​ങ്ക​ണ്ട​ത്തി​നു സ​മീ​പം ക​ല്‍​ക്കൂ​ന്ത​ലി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ശു​ചീ​ക​രി​ച്ച​ത്.
പ​ത്തു വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​തെ കി​ട​ന്നി​രു​ന്ന ഇ​വി​ടം മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി മാ​റി​യി​രു​ന്നു. സാ​മു​ഹി​ക​വി​രു​ദ്ധ​രാ​ണ് വെ​യ്റ്റിം​ഗ് ഷെ​ഡ് മ​ലി​ന​മാ​ക്കി​യ​ത്. മ​ദ്യ​ക്കു​പ്പി​ക​ളും പാ​ന്‍​മ​സാ​ല പാ​ക്ക​റ്റു​ക​ളും കു​ന്നു​കൂ​ടി​യ സ്ഥി​തി​യാ​യി​രു​ന്നു.
മ​ഞ്ഞ​പ്പെ​ട്ടി​ക്കു തി​രി​യു​ന്ന ക​വ​ല​യി​ലുള്ള വെയിറ്റിംഗ് ഷെഡിൽ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കാ​റു​ണ്ടാ​യി​രു​ന്നു. വെ​യി​റ്റിം​ഗ് ഷെ​ഡ് മാ​ലി​ന്യം​ത​ള്ള​ൽ കേ​ന്ദ്ര​മാ​യ​തോ​ടെ യാ​ത്ര​ക്കാ​ര്‍ സ​മീ​പ​ത്തെ ക​ട​ക​ളു​ടെ​യും വീ​ടു​ക​ളു​ടെ​യും മു​മ്പി​ലാ​ണ് ബ​സ് കാ​ത്തു​നി​ല്‍​ക്കു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ദി​ലീ​പ് തോ​പ്പു​പ​റ​മ്പി​ല്‍, സു​ലൈ​മാ​ന്‍ ആ​ലും​മൂ​ട്ടി​ല്‍, സാ​ബു മു​ല്ല​ശേ​രി, തു​ണ്ടി​യി​ല്‍ സ​ണ്ണി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വെ​യ്റ്റിം​ഗ് ഷെ​ഡ് ശു​ചി​ക​രി​ച്ച​ത്. ര​ണ്ട് മു​റി​ക​ളു​ള്ള വെ​യ്റ്റിം​ഗ് ഷെ​ഡി​ന്‍റെ മു​ക​ള്‍​ഭാ​ഗം നി​ല​വി​ല്‍ ദ്ര​വി​ച്ച് പ്ലാ​സ്റ്റ​റിം​ഗ് അ​ട​ര്‍​ന്നു​പോ​യ നി​ല​യി​ലാ​ണ്. ഇ​വി​ടെ സി​മ​ന്‍റ് തേ​ച്ച് ബ​ല​പ്പെ​ടു​ത്തു​ക​യും പെ​യി​ന്‍റ​ടി​ക്കു​ക​യും ചെ​യ്താ​ല്‍ ഇ​ത് പൂ​ര്‍​ണ​മാ​യും ഉ​പ​യോ​ഗ​യോ​ഗ്യ​മാ​കും.