രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ ഒക്ടോബര്‍ ഏഴു മുതല്‍ 16 വരെ ആഘോഷിക്കും. ഏഴിന് രാവിലെ ഒന്‍പതിന് വിശുദ്ധ കുര്‍ബാന, എട്ടിന് രാവിലെ 10.30 ന് തീര്‍ഥാടനം- മാതൃവേദി, പിതൃവേദി പാലാ രൂപത, വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, ഒന്‍പതിന് പുലര്‍ച്ചെ 5.15 ന് വിശുദ്ധ കുര്‍ബാന. 11.30 ന് കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍നിന്ന് തീര്‍ഥാടനം. രണ്ടിന് സിഎംഎല്‍ രാമപുരം മേഖല തീര്‍ഥാടനം, 2.30 ന് സിഎംഎല്‍ മേഖലാതല പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം, മൂന്നിന് എസ്എംവൈഎം രാമപുരം മേഖല തീര്‍ഥാടനം.
പത്തിന് രാവിലെ ഒന്‍പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, 11 ന് രാവിലെ ഒന്‍പതിന് വിശുദ്ധ കുര്‍ബാന -കാഞ്ഞിരപ്പിള്ളി രൂപതാ മെത്രാന് മാര്‍ ജോസ് പുളിക്കല്‍. പത്തിന് കരിസ്മാറ്റിക് പ്രേഷിതസംഗമം. 12 ന് വൈകുന്നേരം നാലിന് കൊടിയേറ്റ്- വികാരി റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, 13ന് രാവിലെ ഒന്‍പതിന് വിശുദ്ധ കുര്‍ബാന- മോണ്‍. ജോസഫ് മലേപ്പറമ്പില്‍, വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന -പാലക്കാട് രൂപതാ മെത്രാന് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍.
14 ന് ഉച്ചകഴിഞ്ഞ് 2.30 ന് കര്‍ഷക ദിനാചരണം, കര്‍ഷക സമ്മേളനം, കാര്‍ഷിക ഉത്പന്ന സമര്‍പ്പണം, കൃഷിയിടങ്ങള്‍ക്കായി വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോട് മധ്യസ്ഥ പ്രാര്‍ഥന, 15 ന് രാവിലെ ഒന്‍പതിന് വിശുദ്ധ കുര്‍ബാന- മാര്‍ ജോസഫ് പള്ളിക്കപ്പറമ്പില്‍. രണ്ടിന് സമര്‍പ്പിതരുടെ തീര്‍ഥാടനം, 4.30 ന് വിശുദ്ധ കുര്‍ബാന-പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, ആറിന് ജപമാല പ്രദക്ഷിണം, പുറത്തുനമസ്കാരം വികാരി-റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, 16 ന് രാവിലെ 5.15 നും എട്ടിനും വിശുദ്ധ കുര്‍ബാന. ഒന്‍പതിന് നേര്‍ച്ച വെഞ്ചരിപ്പ്. നേര്‍ച്ച വിതരണം, പത്തിന് വിശുദ്ധ കുര്‍ബാന - മാര്‍ ജോസഫ് കല്ലറങ്ങാട്ട്. 12 ന് പ്രദക്ഷിണം, രണ്ടിന് ഡിസിഎംഎസ് തീര്‍ഥാടകര്‍ക്ക് സ്വീകരണം, 2.30 നും നാലിനും വിശുദ്ധ കുര്‍ബാന.