സ്പോ​ർ​ട്സ് ടൂ​റി​സം പ്ര​മോ​ഷ​ൻ റാ​ലി ന​ട​ത്തി
Tuesday, September 27, 2022 11:11 PM IST
തൊ​ടു​പു​ഴ: ടൂ​റി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം, ഡി​ടി​പി​സി, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ , ജി​ല്ലാ റോ​ൾ​ബോ​ൾ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ട്ടം ടൗ​ണി​ൽ നി​ന്നും മ​ല​ങ്ക​ര ടൂ​റി​സം ഹ​ബി​ലേ​ക്ക് സ്പോ​ർ​ട്സ് ടൂ​റി​സം പ്ര​മോ​ഷ​ൻ റാ​ലി ന​ട​ത്തി.
തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എം.​ആ​ർ.​മ​ധു ബാ​ബു റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം കെ.​എ​ൽ.​ജോ​സ​ഫ്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജി​തീ​ഷ് ജോ​സ് ,സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ .കു​ര്യാ​ക്കോ​സ് , പി.​കെ.​രാ​ജേ​ന്ദ്ര​ൻ, ഷി​ജി ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റോ​ൾ ബോ​ൾ താ​ര​ങ്ങ​ൾ, ടൂ ​വീ​ല​ർ റൈ​ഡേ​ഴ്സ്, മു​ട്ടം ഷ​ന്താ​ൾ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. മ​ല​ങ്ക​ര ടൂ​റി​സം സൊ​സൈ​റ്റി , മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.