ദേ​ശീ​യ​പാ​ത​യു​ടെ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു പേ​ര്‍ പി​ടി​യി​ൽ
Saturday, September 24, 2022 11:17 PM IST
മൂ​ന്നാ​ര്‍: ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ടു പേ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കു​ഞ്ചി​ത്ത​ണ്ണി ഈ​ട്ടി​സി​റ്റി സ്വ​ദേ​ശി​ക​ളാ​യ കു​റ്റി​യി​ല്‍ സു​രേ​ഷ് (40), ഐ​ങ്ക​ര​യി​ല്‍ ബെ​ന്നി (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഹ​ര്‍​ത്താ​ല്‍ ദി​വ​സം പോ​ലീ​സ് സു​ര​ക്ഷാ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ര​ക്കി​ലാ​യ​തു മു​ത​ലെ​ടു​ത്താ​യി​രു​ന്നു മോ​ഷ​ണം.

നൈ​റ്റ് പ​ട്രോ​ളിം​ഗി​നി​ടെ ദേ​വി​കു​ളം ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പ​ത്തുനിന്നുമാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി സാ​വ​ധാ​ന​ത്തി​ല്‍ നീ​ങ്ങി​യ ഓ​ട്ടോ​റി​ക്ഷ​യു​ടെ നീ​ക്ക​ത്തി​ൽ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​ട്ടോ നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. നി​ര്‍​ത്തി​യ ഓ​ട്ടോ​യി​ല്‍​നി​ന്നു ഒ​രാ​ള്‍ കാ​ട്ടി​ലേക്ക് ‍ ഓ​ടി മ​റ​ഞ്ഞ​തോ​ടെ പോ​ലീ​സ് ഓ​ട്ടോ​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

ജെ​സി​ബി​യു​ടെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഭാ​രം കൂ​ടി​യ സാ​മ​ഗ്രി​ക​ളാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.
ലോ​ക്കാ​ട് ഗ്യാ​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്‌​റ്റോ​ര്‍ റൂം ​കു​ത്തി​ത്തു​റ​ന്നാ​യി​രു​ന്നു മോ​ഷ​ണം. ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് ദേ​വി​കു​ളം പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്ഐ കെ.​എ​ന്‍. സു​രേ​ഷ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഹ​രീ​ഷ് കു​മാ​ര്‍, ബേ​സി​ല്‍ ജോ​ണ്‍, രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ദേ​വി​കു​ളം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.