സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​രി​ച്ച നി​ല​യി​ൽ
Saturday, September 24, 2022 11:17 PM IST
അ​ടി​മാ​ലി: മു​ല്ല​പ്പെ​രി​യാ​ർ സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ വാ​ള​റ കോ​ള​നി​പ്പാ​ലം കാ​ര​ക്കു​ടി​യി​ൽ കെ.​കെ.​രാ​ജീ​വ് (47) നെ ​വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഭാ​ര്യ രാ​ജ​ശ്രീ​യും മ​ക്ക​ളും ഏ​റ്റു​മാ​നൂ​ർ നീ​ണ്ടൂ​രു​ള്ള ഇ​വ​രു​ടെ കു​ടും​ബ വീ​ട്ടി​ലേ​ക്ക് പോ​യ​തി​നാ​ൽ കു​റ​ച്ചു ദി​വ​സ​മാ​യി രാ​ജീ​വ് ത​നി​ച്ചാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​യ​ൽ​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. വീ​ടി​ന്‍റെ വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ട നി​ല​യി​ൽ കി​ട​പ്പുമു​റി​യു​ടെ ത​റ​യി​ലാ​ണ് മൃ​ത​ദേ​ഹം കി​ട​ന്ന​ത്. ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് മു​റി​വേ​റ്റ് ര​ക്തം വാ​ർ​ന്നി​ട്ടു​ണ്ട്.

ത​ല​യി​ടി​ച്ചു​ണ്ടാ​യ വീ​ഴ്ച​യി​ൽ ത​ല​യ്ക്കേ​റ്റ ക്ഷ​ത​മാ​ണ് ര​ക്ത​സ്രാ​വ​ത്തി​നു കാ​ര​ണം എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​റ​യൂ​ർ സ്റ്റേ​ഷ​നി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന രാ​ജീ​വി​നെ അ​ടു​ത്ത നാ​ളി​ലാ​ണ് മു​ല്ല​പ്പെ​രി​യ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​ത്. എ​ന്നാ​ൽ അ​വി​ടെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല.

അ​ടി​മാ​ലി എ​സ് എ​ച്ച് ഒ ​ക്ലീ​റ്റ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കാ​രം ന​ട​ക്കും. മ​ക്ക​ൾ: രോ​ഹി​ൻ, രോ​ഹി​ത്ത്.