ബി​ലാ​ൽ സ​മ​ദി​ന്‍റെ കൈ ​പി​ടി​ച്ച് രാ​ഹു​ൽ
Thursday, September 22, 2022 10:13 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ പോ​ലീ​സി​ന്‍റെ ക്രൂ​ര മ​ർ​ദ്ദ​ന​ത്തി​ന് ഇ​ര​യാ​യി ഇ​ട​തു​ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​മാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ലാ​ൽ സ​മ​ദ് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ അ​ണി ചേ​ർ​ന്നു. ബി​ലാ​ൽ സ​മ​ദി​നെ രാ​ഹു​ൽ ഗാ​ന്ധി ചേ​ർ​ത്തുനി​ർ​ത്തി ന​ട​ന്ന സം​ഭ​വ​ങ്ങ​ളെ​കു​റി​ച്ച് വി​ശ​ദ​മാ​യി തി​ര​ക്കി. ക​ണ്ണി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച​റി​യു​ക​യും ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു.
ജൂ​ണ്‍ 14ന് ​തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​ന് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി ചാ​ർ​ജി​ലാ​ണ് ബി​ലാ​ൽ സ​മ​ദ് അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ല​യ്ക്കും ശ​രീ​ര​ത്തി​നും പ​രി​ക്കേ​റ്റ​ത്. ബി​ലാ​ൽ സ​മ​ദി​ന്‍റെ ഇ​ട​തു​ക​ണ്ണി​നു പ​രി​ക്കേ​ൽ​ക്കു​ക​യും കാ​ഴ്ച ശ​ക്തി പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​വു​ക​യും ചെ​യ്തി​രു​ന്നു. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല,കെ.​മു​ര​ളി​ധ​ര​ൻ എം​പി,ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, റോ​യി കെ.​പൗ​ലോ​സ് , സി.​പി.​മാ​ത്യു, എ​സ്.​അ​ശോ​ക​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.