സ്വാ​ത​ന്ത്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​മാ​ഘോ​ഷി​ച്ചു
Sunday, August 14, 2022 10:50 PM IST
മ​നു​ഷ്യ ഭൂ​പ​ടം ഒ​രു​ക്കി
ക​രി​മ​ണ്ണൂ​ർ സ്കൂ​ൾ

ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തി മ​നു​ഷ്യ​ഭൂ​പ​ടം ഒ​രു​ക്കി. സ്കൂ​ളി​ലെ വി​വി​ധ ക്ല​ബു​ക​ൾ, എ​ൻ​സി​സി, എ​സ്പി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, ജൂ​നി​യ​ർ റെ​ഡ്ക്രോ​സ് തു​ട​ങ്ങി​യ​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി മ​നു​ഷ്യ​ഭൂ​പ​ടം ഒ​രു​ക്കി​യ​ത്. 1700 വി​ദ്യാ​ർ​ഥി​ക​ളെ​യും 60 സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ​യും അ​ണി​നി​ര​ത്തി​യാ​ണ് 50000 ച​തു​ര​ശ്ര അ​ടി​യോ​ളം വ​ലു​പ്പ​ത്തി​ൽ ഭാ​ര​ത​ത്തി​ന്‍റെ ഭൂ​പ​ടം നി​ർ​മി​ച്ച​ത്. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ബി​സോ​യി ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​യോ കു​ന്ന​പ്പി​ള്ളി​യി​ൽ, ജോ​ളി മു​രി​ങ്ങ​മ​റ്റം, ഷേ​ർ​ലി ജോ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വെ​ട്ടി​മ​റ്റം വി​മ​ല
പ​ബ്ലി​ക് സ്കൂ​ളി​ൽ
വെ​ട്ടി​മ​റ്റം: വ​ജ്ര നി​റ​വി​ൽ ഇ​ന്ത്യ എ​ന്ന പേ​രി​ൽ വെ​ട്ടി​മ​റ്റം വി​മ​ല പ​ബ്ലി​ക്ക് സ്കൂ​ളി​ൽ രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​മാ​ഘോ​ഷി​ച്ചു. ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ഡി​വീ​ന അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ട്രീ​സ ജോ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജെ​ന്നി മ​രി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് പി. ​ആ​ന്േ‍​റാ, അ​ധ്യാ​പ​ക​രാ​യ ജോ​സി ജോ​സ​ഫ്, ജെ​സി ജോ​സ​ഫ്, ജി​ൻ​സ​ണ്‍ ത​ങ്ക​ച്ച​ൻ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ആ​ഗി മ​രി​യ ടെ​സ്, ശ്രേ​യ ബോ​ബി, എ​ഫ്റി​ൻ ടി​ങ്കു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ദ്യ​കു​ർ​ബാ​ന​യ്ക്ക് അ​തി​ഥി​ക​ൾ​ക്ക്
സ​മ്മാ​ന​മാ​യി ദേ​ശീ​യ പ​താ​ക

തൊ​ടു​പു​ഴ: ആ​ദ്യ​കു​ർ​ബാ​ന ദി​ന​ത്തി​ൽ അ​തി​ഥി​ക​ളാ​യി എ​ത്തി​യ​വ​ർ​ക്ക് ദേ​ശീ​യ പ​താ​ക
ന​ൽ​കി സ്വീ​ക​രി​ച്ച് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി. ആ​ല​ക്കോ​ട് മ​ഞ്ച​പ്പി​ള്ളി​ൽ ജെ​യ്ക് മാ​ത്യു ലി​ജോ​യാ​ണ്
സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാമ​ത് വാ​ർ​ഷി​കം രാ​ജ്യ​മെ​ന്പാ​ടും ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ ത​ന്‍റെ ആ​ദ്യ​കു​ർ​ബാ​ന ച​ട​ങ്ങി​ൽ എ​ത്തി​യ അ​തി​ഥി​ക​ൾ​ക്കും കു​ടും​ബ​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും കൂ​ട്ടു​കാ​ർ​ക്കു​മെ​ല്ലാം ദേ​ശീ​യ പ​താ​ക ന​ൽ​കി സ്വീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ക​ല​യ​ന്താ​നി
സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ​ന​ട​ന്ന ആ​ദ്യ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ളി​ലാ​ണ് ദേ​ശീ പ​താ​ക ന​ൽ​കി സ്വീ​ക​രി​ച്ച​ത്. ആ​ല​ക്കോ​ട് മ​ഞ്ച​പ്പി​ള്ളി​യി​ൽ ലി​ജോ - സ​ന്ധ്യ ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ​മ​ക​നാ​ണ് ജെ​യ്ക്.