വ​ന്യ​മൃ​ഗ​ ശ​ല്യം: വാ​ച്ച​ർ​മാ​രെ നി​യ​മി​ക്കും
Thursday, August 11, 2022 10:50 PM IST
രാ​ജ​കു​മാ​രി: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ സ്ഥി​രം വ​ാച്ച​റെ നി​യ​മി​ക്കാ​ൻ ശാ​ന്ത​ൻ​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തി​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ആ​ന​യി​റ​ങ്ക​ലി​ലെ തൊ​ഴി​ലാ​ളി​ല​യ​ത്തി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി റേ​ഷ​ൻ ക​ട ന​ശി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്. ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നു​ള്ളി​ൽ അ​ഞ്ച് ത​വ​ണ​യാ​ണ് ആ​ന​യി​റ​ങ്ക​ലി​ലെ റേ​ഷ​ൻ ക​ട കാ​ട്ടാ​ന ത​ക​ർ​ത്ത​ത്.

കാ​ട്ടാ​ന​ക​ളു​ടെ സ്ഥി​രം സ​ഞ്ചാ​ര​പാ​ത​ക​ളി​ൽ സോ​ളാ​ർ ഫെ​ൻ​സിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് പ്രൊ​പ്പോ​സ​ൽ ന​ൽ​കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഫ​യ​ർ ഫോ​ഴ്സി​ൽ​നി​ന്നു പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച 20 പേ​ര​ട​ങ്ങു​ന്ന എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ ടീ​മി​നെ ആ​വ​ശ്യ​മെ​ങ്കി​ൽ വി​ട്ടു​ന​ൽ​കു​മെ​ന്നും ആ​വ​ശ്യ​മാ​യ ലൈ​റ്റും സം​വി​ധാ​ന​ങ്ങ​ളും ഒ​പ്പം ന​ൽ​കു​മെ​ന്നും അ​തോ​ടൊ​പ്പം റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​ന്‍റെ സേ​വ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജു വ​ർ​ഗീ​സ് അ​റി​യി​ച്ചു.

ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലൈ​റ്റ് സ്ഥാ​പി​ച്ചു ന​ൽ​കു​മെ​ന്ന് ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജു വ​ർ​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ, ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​ർ. ജ​യ​ൻ, ശാ​ന്ത​ൻ​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വ​നം, പോ​ലീ​സ്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.