കെ​എ​സ്ആ​ര്‍​ടി​സി ബ​ജ​റ്റ് ടൂ​റി​സം ; ഇ​ടു​ക്കി​യു​ടെ ദൃ​ശ്യ​ചാ​രു​ത​യി​ലേ​ക്ക് തൊ​ടു​പു​ഴ ഡി​പ്പോ​യും
Tuesday, July 5, 2022 10:44 PM IST
തൊ​ടു​പു​ഴ: കെ​എ​സ്ആ​ര്‍​ടി​സി​ക്കു വ​രു​മാ​ന​വ​ര്‍​ധ​ന ല​ക്ഷ്യ​മി​ട്ടു​ള്ള ബ​ജ​റ്റ് ടൂ​റി​സം സ​ര്‍​വീ​സ് തൊ​ടു​പു​ഴ ഡി​പ്പോ​യി​ല്‍​നി​ന്നു 10ന് ​ആ​രം​ഭി​ക്കും.

ജി​ല്ല​യ്ക്കു പു​റ​ത്തു​ള്ള ഡി​പ്പോ​ക​ളി​ല്‍​നി​ന്നു പോ​ലും ഇ​ടു​ക്കി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​വീ​സ് തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തൊ​ടു​പു​ഴ ഡി​പ്പോ​യും ഈ ​രം​ഗ​ത്തേ​ക്കു ചു​വ​ടു​വ​യ്ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ആ​ദ്യ സ​ര്‍​വീ​സ് ഡി​പ്പോ​യി​ല്‍​നി​ന്നു പു​റ​പ്പെ​ടും. സീ​റ്റു​ക​ള്‍ മു​ന്‍​കൂ​ട്ടി റി​സ​ര്‍​വ് ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ണ്ട്.

സ​ന്ദ​ർ​ശി​ക്കു​ന്ന
ഇ​ട​ങ്ങ​ൾ

ഇ​ടു​ക്കി, കു​ള​മാ​വ്, ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു​ക​ള്‍, കൗ​ല്‍​വ​രി മൗ​ണ്ട്, അ​ഞ്ചു​രു​ളി, വാ​ഗ​മ​ണ്‍ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു തി​രി​കെ തൊ​ടു​പു​ഴ​യി​ലെ​ത്തു​ന്ന രീ​തി​യി​ലാ​ണ് സ​ര്‍​വീ​സ്. ഇ​തു വി​ജ​യ​ക​ര​മാ​യാ​ല്‍ മൂ​ന്നാ​ര്‍, മാ​ട്ടു​പ്പെ​ട്ടി സ​ര്‍​വീ​സ് തു​ട​ങ്ങാ​നും പ​ദ്ധ​തി​യു​ണ്ട്.

പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച​ക​ളി​ലു​മാ​ണ് സ​ർ​വീ​സ്. ജി​ല്ല​യി​ല്‍ മൂ​ന്നാ​ര്‍, കു​മ​ളി ഡി​പ്പോ​ക​ളി​ല്‍​നി​ന്നു ബ​ജ​റ്റ് ടൂറി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​വീ​സ് മാ​സ​ങ്ങ​ള്‍​ക്കു മു​മ്പു​ത​ന്നെ തു​ട​ങ്ങി​യി​രു​ന്നു. ഇ​വ വി​ജ​യ​ക​ര​മാ​കു​ക​യും ചെ​യ്തു.

മ​ല​ക്കപ്പാ​റ​യ്ക്കു
പി​ന്നാ​ലെ

യാ​ത്ര​യ്ക്കി​ട​യി​ല്‍ ഓ​രോ പോ​യി​ന്‍റു​ക​ളി​ലും ഒ​രു മ​ണി​ക്കൂ​ര്‍ വ​രെ ചെ​ല​വ​ഴി​ക്കാ​ന്‍ അ​വ​സ​ര​വു​മു​ണ്ടാ​കും. ഇ​തി​നി​ട​യി​ല്‍ ചി​ത്ര​മെ​ടു​ക്കാ​നും യാ​ത്രി​ക​ര്‍​ക്കു ഭ​ക്ഷ​ണം ക​ഴി​ക്കാ​നും മ​റ്റ് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തും. പ​രി​ശീ​ല​നം ന​ല്‍​കി​യ ജീ​വ​ന​ക്കാ​രെ​യാ​കും ബ​സി​ല്‍ നി​യോ​ഗി​ക്കുക.

നി​ല​വി​ല്‍ കു​മ​ളി ഡി​പ്പോ​യി​ല്‍​നി​ന്നു പ​രു​ന്തും​പാ​റ, വാ​ഗ​മ​ണ്‍, അ​യ്യ​പ്പ​ന്‍​കോ​വി​ല്‍, അഞ്ചു​രു​ളി, രാ​മ​ക്ക​ല്‍​മേ​ട് എ​ന്നി​വി​ട​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് സ​ര്‍​വീ​സ്. ചാ​ല​ക്കു​ടി​യി​ല്‍​നി​ന്ന് അ​തി​ര​പ്പി​ള്ളി വ​ഴി മ​ല​ക്ക​പ്പാ​റ​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ള്‍ വി​ജ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​റ്റു ഡി​പ്പോ​ക​ളും ഇ​തേ മാ​തൃ​ക​യി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​ത്തു​ട​ങ്ങി​യ​ത്.

തൊ​ടു​പു​ഴ​യി​ല്‍​നി​ന്നു മൂ​വാ​റ്റു​പു​ഴ-​ചാ​ല​ക്കു​ടി- അ​തി​ര​പ്പി​ള്ളി-​മ​ല​ക്ക​പ്പാ​റ സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​നും നേ​ര​ത്തെ പ​ദ്ധ​തി​യി​ട്ടി​രു​ന്നു.