ഇ​ടു​ക്കി​യു​ടെ മു​ഖം മാ​റ്റാ​ൻ ദേ​ശീ​യ​പാ​ത വി​ക​സ​നം ഉ​ട​ൻ
Tuesday, July 5, 2022 10:40 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ ദേ​ശീ​യ​പാ​ത വി​ക​സ​നം ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞേ​ക്കും.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി എ​ന്‍​എ​ച്ച് 185 അ​ടി​മാ​ലി-​കു​മ​ളി, എ​ന്‍​എ​ച്ച് 183 മു​ണ്ട​ക്ക​യം-​കു​മ​ളി എ​ന്നീ ദേ​ശീ​യ​പാ​ത​ക​ളു​ടെ വി​ക​സ​നം സം​ബ​ന്ധി​ച്ച അ​വ​ലോ​ക​ന യോ​ഗ​വും സ്ഥ​ല​പ​രി​ശോ​ധ​ന​യും ദേ​ശീ​യ​പാ​താ വി​ഭാ​ഗം ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ എ.​സി. മ​ണ്ഡ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യി ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു.

സ്ഥ​ല​പ​രി​ശോ​ധ​ന

അ​ടി​മാ​ലി മു​ത​ല്‍ കു​മ​ളി വ​രെ​യും കു​മ​ളി മു​ത​ല്‍ മു​ണ്ട​ക്ക​യം വ​രെ​യു​മാ​ണ് സാ​ങ്കേ​തി​ക സം​ഘം സ്ഥ​ല​പ​രി​ശോ​ധ​ന പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. കു​മ​ളി​യി​ല്‍ ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ എം​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ​ദ്ധ​തി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്തു. സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കും.

കു​മ​ളി-​മു​ണ്ട​ക്ക​യം
18 മീ​റ്റ​ർ

അ​ടി​മാ​ലി മു​ത​ല്‍ കു​മ​ളി വ​രെ 84 കി​ലോ​മീ​റ്റ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ 18 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ര​ണ്ട് ലൈ​ന്‍ പേ​വ്ഡ് ഷോ​ള്‍​ഡ​ര്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പ്രാ​ഥ​മി​ക​മാ​യി ലാ​ന്‍​ഡ് അ​ക്വി​സി​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ 1,000 കോ​ടി​യു​ടെ പ്രോ​ജ​ക്‌​ട് എ​സ്റ്റി​മേ​റ്റ് ക​ണ​ക്കാ​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് ഇ​വ ര​ണ്ടും.

വ​ണ്ടി​പ്പെ​രി​യാ​ര്‍ ബൈ​പാ​സ് ഉ​ള്‍​പ്പെ​ടെ കു​മ​ളി-​മു​ണ്ട​ക്ക​യം ദേ​ശീ​യ​പാ​ത​യി​ല്‍ 18 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് പ​ദ്ധ​തി ശു​പാ​ര്‍​ശ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. 1,000 കോ​ടി​യു​ടെ പ​ദ്ധ​തി പ്രോ​ജ​ക്‌​ടാ​ണ് സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ വ​നം, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.