ജി​ല്ലാ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Monday, July 4, 2022 10:47 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ജ​യ​ശീ​ല​ന്‍ പോ​ള്‍ ചെ​യ​ര്‍​മാ​നാ​യി ചു​മ​ത​ല​യേ​റ്റു. എം.​എ​ന്‍. പു​ഷ്പ​ല​ത, ടെ​സി ഏ​ബ്ര​ഹാം, ജെ. ​അ​നി​ല്‍, പി.​എ. ര​ഹ​ന എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ള്‍.
ശി​ശു സം​ര​ക്ഷ​ണ രം​ഗ​ത്തും, തോ​ട്ടം-​തോ​ഴി​ലാ​ളി ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​യി​ലും പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന ജ​യ​ശീ​ല​ന്‍ ചൈ​ല്‍​ഡ് ലൈ​ന്‍ ദേ​വി​കു​ളം താ​ലൂ​ക്ക് സ​ബ് സെ​ന്‍റ​ര്‍ മേ​ധാ​വി​യാ​യും വി​ജ​യ​പു​രം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.
പു​ഷ്പ​ല​ത വ​ണ്ണ​പ്പു​റം എ​സ്എ​ന്‍​എം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യും ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്‌​ഷ​ന്‍ ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ടെ​സി ഏ​ബ്ര​ഹാം കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ വു​മ​ണ്‍ പ്രൊ​ട്ട​ക്‌​ഷ​ന്‍ ഓ​ഫീ​സ​റാ​യി​രു​ന്നു. ജെ. ​അ​നി​ല്‍ ജി​ല്ലാ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നും ഇ​ടു​ക്കി ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡ് അം​ഗ​വു​മാ​ണ്. ജി​ല്ലാ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​യും സൈ​ക്കോ​ള​ജി​ക്ക​ല്‍ കൗ​ണ്‍​സി​ല​റു​മാ​ണ് ര​ഹ​ന.