വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു​വീ​ണു
Monday, July 4, 2022 10:47 PM IST
രാ​ജ​കു​മാ​രി: വൈ​ദ്യു​തി പോ​സ്റ്റു​മാ​യി എ​ത്തി​യ വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു​വീ​ണു. രാ​ജ​കു​മാ​രി-​സേ​നാ​പ​തി റോ​ഡി​ല്‍ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ല്‍ മ​രം വീ​ണ് ത​ക​ര്‍​ന്ന വൈ​ദ്യു​ത പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു വേ​ണ്ടി മ​റ്റൊ​രു പോ​സ്റ്റു​മാ​യി എ​ത്തി​യ വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്കാ​ണ് മ​രം ഒ​ടി​ഞ്ഞു വീ​ണ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് രാ​ജ​കു​മാ​രി​യി​ല്‍​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള എ​സ്റ്റേ​റ്റി​ല്‍ മ​രം ഒ​ടി​ഞ്ഞു വീ​ണ് വൈ​ദ്യു​തി​പോ​സ്റ്റ് ത​ക​ര്‍​ന്ന​ത്. ഇ​ന്ന​ലെ ഈ ​പോ​സ്റ്റ് മാ​റ്റു​ന്ന​തി​ന് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും ക​രാ​ര്‍ ജോ​ലി​ക്കാ​രും സ്ഥ​ല​ത്തെ​ത്തി. പോ​സ്റ്റ് കു​ഴി​യി​ല്‍ ഇ​റ​ക്കി​വ​യ്ക്കു​ന്ന​തി​ന് വാ​ഹ​നം തി​രി​ച്ചു നി​ര്‍​ത്തു​ന്ന​തി​നി​ടെ സ​മീ​പ​ത്തു​നി​ന്ന പ്ലാ​വ് വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്ക് ഒ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ര്‍ കാ​ബി​നും പോ​സ്റ്റി​നും മു​ക​ളി​ലാ​യാ​ണ് മ​രം വീ​ണ​ത്. മ​രം വീ​ണ് പോ​സ്റ്റ് ഒ​ടി​യു​ക​യും വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ സു​രേ​ഷ് പ​രി​ക്കേ​ല്‍​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.