സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു​വീ​ണ് വീ​ടി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നു
Sunday, July 3, 2022 10:29 PM IST
ക​ട്ട​പ്പ​ന: റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് വീ​ടി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. അ​ഞ്ചു​രു​ളി ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍റ് റോ​ഡി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ക​ക്കാ​ട്ടു​ക​ട പാ​റ​യി​ൽ ഹ​രി​ദാ​സി​ന്‍റെ വീ​ടി​നാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഹ​രി​ദാ​സും കു​ടും​ബാം​ഗ​ങ്ങ​ളും വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​വ​ർ​ക്ക് അ​പാ​യ​മു​ണ്ടാ​യി​ല്ല. സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ സ​മ​യ​ത്ത് മു​റ്റ​ത്തു​നി​ന്നി​രു​ന്ന വീ​ട്ടു​ട​മ​യു​ടെ സു​ഹൃ​ത്തും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലു​ക​ൾ മ​ണ്ണി​ൽ പു​ത്ത​ഞ്ഞു​പോ​യെ​ങ്കി​ലും പ​രി​ക്കേ​റ്റി​ല്ല. അ​ഞ്ചു​രു​ളി ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍റി​ലേ​യ്ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച റോ​ഡി​ന്‍റെ ഭി​ത്തി​യാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ക​ന​ത്ത മ​ഴ​യാ​ണ് ഇ​വി​ടെ പെ​യ്ത​ത്. ക​ല്ലും മ​ണ്ണും വീ​ണ​തോ​ടെ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ഭി​ത്തി​യും ജ​ന​ലു​ക​ളും ന​ശി​ച്ചു.
ഹാ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വാ​ർ​ഡ് അം​ഗം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ത​ഹ​സി​ൽ​ദാ​ർ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. മ​ഴ തു​ട​ർ​ന്നാ​ൽ ഇ​നി​യും മ​ണ്ണി​ടി​യു​വാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കു​ടും​ബം മ​റ്റൊ​രു വീ​ട്ടി​ലേ​യ്ക്ക് മാ​റി.
മ​ണ്ണി​ടി​ഞ്ഞ് താ​ഴാ​നി​ട​യു​ള്ള​തി​നാ​ൽ റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​വും നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.