ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Wednesday, June 29, 2022 10:22 PM IST
കോ​ത​മം​ഗ​ലം: രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള പു​ലി​യ​ന്‍​പാ​റ പ​ള്ളി​ക്കു സ​മീ​പം ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​താ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​പ്പു​ക​യും പൊ​ടി​പ​ട​ല​വും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കു ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യാ​ണ്. പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ലൈ​സ​ന്‍​സ് കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​ക​യാ​ണ്. വീ​ണ്ടും ലൈ​സ​ന്‍​സ് ന​ല്‍​കി പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ ഒ​രു​കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്ക​രു​തെ​ന്നു മൂ​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ചേ​ര്‍​ന്ന രൂ​പ​താ​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തി​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​തോ​മ​സ് ചെ​റു​പ​റ​മ്പി​ല്‍, ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം, ജോ​ണ്‍ മു​ണ്ട​ങ്കാ​വി​ല്‍, ജോ​യി പോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.