സ​ത്രം എ​യ​ര്‍ സ്ട്രി​പ്പ്; മ​ൺ​തി​ട്ട ഉ​ട​ൻ നീ​ക്കും
Wednesday, June 29, 2022 10:22 PM IST
ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​ര്‍ സ​ത്രം എ​യ​ര്‍​സ്ട്രി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ വി​ക​സന ക​മ്മീ​ഷ​ണ​ര്‍ അ​ര്‍​ജു​ന്‍ പാണ്ഡ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ലോ​ക​ന​യോ​ഗം ചേ​ര്‍​ന്നു. നിര്‍​ദേ​ശ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നും നി​ല​വി​ലെ ജോ​ലി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നു​മാ​ണ് ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്നത്.

650 മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള എ​യ​ര്‍​സ്ട്രി​പ്പി​ല്‍ ചെ​റു​വി​മാ​നം ഇ​റ​ക്കാ​ന്‍ ര​ണ്ടു ത​വ​ണ ശ്ര​മി​ച്ചി​രു​ന്നു. എ​യ​ര്‍ സ്ട്രി​പ്പി​നു സ​മീ​പ​ത്തു​ള്ള മ​ണ്‍​തി​ട്ട കാ​ര​ണം ലാ​ന്‍​ഡിം​ഗി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മ​ൺ​തി​ട്ട നീ​ക്കു​ന്ന ജോ​ലി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

മാ​ർ‌​ക്കിം​ഗ്

റ​ണ്‍​വേ​യി​ല്‍ മാ​ര്‍​ക്കിം​ഗ് ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ണ്ട്. ഇ​തും വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലു​ള്ള ജോ​ലി​ക​ളും വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നും തീ​രു​മാ​ന​മെ​ടു​ത്ത​താ​യി അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ അ​റി​യി​ച്ചു. നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ എ​ല്ലാ ആ​ഴ്ച​യും അ​വ​ലോ​ക​ന​യോ​ഗം ചേ​രാ​നും തീ​രു​മാ​നി​ച്ചു. ജോ​ലി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു ജൂ​ലൈ​യി​ല്‍ ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

50 പേ​ർ​ക്ക്
പ​രി​ശീ​ല​നം

എ​ന്‍​സി​സി കേ​ഡ​റ്റു​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യാ​ണു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ​ത്ര​ത്തി​ല്‍ എ​യ​ര്‍ സ്ട്രി​പ്പ് നി​ര്‍​മി​ക്കു​ന്ന​ത്. റ​ണ്‍​വേ​യു​ടെ നി​ര്‍​മാ​ണം, നാ​ലു ചെ​റു വി​മാ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​നു​ള്ള ഹാം​ഗ​റി​ന്‍റെ നി​ര്‍​മാ​ണം, താ​മ​സ​സൗ​ക​ര്യം ഉ​ള്‍​പ്പെ​ടെ 50 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പ​രി​ശീ​ല​ന സൗ​ക​ര്യം എ​ന്നി​വ ഇ​തി​ന​കം പൂ​ര്‍​ത്തി​യാ​യി.

യോ​ഗ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നി​യ​ര്‍ വി.​കെ. ശ്രീ​മാ​ല, കെ​എ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ടി. ​ഡെ​ന്നി​സ് ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നി​യ​ര്‍ ഇ. ​സാ​മു​വ​ല്‍, എ​ന്‍​സി​സി, പൊ​തു​മ​രാ​മ​ത്ത്, കെ​എ​സ്ഇ​ബി, വ​നം​വ​കു​പ്പ്, ഭൂ​ഗ​ര്‍​ഭ ജ​ല​വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.