അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, June 27, 2022 10:32 PM IST
തൊ​ടു​പു​ഴ: ഏ​ല​പ്പാ​റ ചി​ന്നാ​ർ ക​രി​ന്ത​രു​വി​യി​ൽ കി​ഫ്ബി ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മ​നി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. മ​ഴ​ക്കാ​ല​ത്ത് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ അ​ടി​വ​ശം ഇ​ടി​ഞ്ഞ് വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ണ് ഏ​തു നി​മി​ഷ​വും അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ ടി.​ആ​ർ. സു​രേ​ഷ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.
പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും സം​ര​ക്ഷ​ണ​ഭി​ത്തി​ക്ക് നി​ല​വി​ൽ ത​ക​രാ​റി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. എ​ന്നാ​ൽ സം​ര​ക്ഷ​ണ​ഭ​ർ​സി​സി കോ​ണ്‍​ക്രീ​റ്റ് ബെ​ൽ​റ്റ് ന​ൽ​കി ബ​ല​പ്പെ​ടു​ത്താ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ അ​ടി​വ​ശ​ത്താ​ണ് പൊ​ട്ട​ലെ​ന്നും അ​ടി​ഭാ​ഗം ബ​ല​പ്പെ​ടു​ത്തി അ​പ​ക​ട സാ​ധ്യ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.