പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നു പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ ശ്ര​മം
Saturday, June 25, 2022 11:13 PM IST
നെ​ടു​ങ്ക​ണ്ടം: ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ മോ​ചി​പ്പി​ക്കാ​ൻ മൂ​ന്നം​ഗ സം​ഘ​ത്തി​ന്‍റെ ശ്ര​മം. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ ഡി​പി​ൻ(21), സി​ജോ(23), അ​തു​ൽ(23) എ​ന്നി​വ​ർ​ക്കെ​തി​രെ​യൊ​ണ് കേ​സെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യും വി​ദ്യാ​ർ​ഥി​ക​ൾ സം​ഘം​ചേ​ർ​ന്ന് ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​കു​ന്നേ​രം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ യു​വാ​വ് വി​സ​മ്മ​തി​ച്ചു.

യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നു പി​ന്നാ​ലെ മൂ​ന്ന് യു​വാ​ക്ക​ൾ സം​ഘ​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ബ​ഹ​ളം​വ​യ്ക്കു​ക​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ വി​ട്ട​യ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ണ്ടാ​യി. പോ​ലീ​സ് ഇ​വ​രെ ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.