പാ​ന്പ് പോ​ര​ട്ടേ! പി​ടി​ക്കാ​ൻ ആ​ളു​ണ്ട്
Sunday, May 22, 2022 10:39 PM IST
തൊ​ടു​പു​ഴ: പാ​ന്പി​നെ ക​ണ്ട് ഇ​നി തൊ​ടു​പു​ഴ​ക്കാ​ർ നാ​ടു​പാ​ടും ഒാ​ടേ​ണ്ടി വ​രി​ല്ല. എ​ത്ര വി​ഷ​മു​ള്ള പാ​ന്പാ​ണെ​ങ്കി​ലും പു​ഷ്പം പോ​ലെ പി​ടി​ക്കാ​ൻ അ​വ​ർ റെ​ഡി. സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ​ക്കു പാ​ന്പു പി​ടി​ത്ത​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

തൊ​ടു​പു​ഴ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ​യാ​യി​രു​ന്നു പ​രി​ശീ​ല​നം. കേ​ര​ള ഫോ​റ​സ്റ്റ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൻ​വ​ർ ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. വ​നം, പ​രി​സ്ഥി​തി, പാ​ന്പ്, പാ​ന്പ് വി​ഷം, പ്ര​ഥ​മ ചി​കി​ത്സ, പാ​ന്പി​നെ കൈ​കാ​ര്യം ചെ​യ്യ​ലും സു​ര​ക്ഷ​യും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സ് എ​ടു​ത്തു.

മു​പ്പ​തോ​ളം പേ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു പാ​ന്പി​നെ പി​ടി​ക്കാ​നു​ള്ള ലൈ​സ​ൻ​സും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും പാ​ന്പി​നെ പി​ടി​കൂ​ടി പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ഇ​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും. യോ​ഗ​ത്തി​ൽ തൊ​ടു​പു​ഴ അ​ഗ്നി ര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ടി.​കെ.​ജ​യ​റാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ അ​സി.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​വി.​രാ​ജ​ൻ, ഗ്രേ​ഡ് സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ ബി​ൽ​സ് ജോ​ർ​ജ്, പോ​സ്റ്റ് വാ​ർ​ഡ​ൻ അ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.