മഴ: ഇ​ടു​ക്കി​യി​ൽ ജാ​ഗ്ര​ത തു​ട​രും
Thursday, May 19, 2022 11:08 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​റി​യി​ച്ചു. ന​ദി​ക​ൾ മു​റി​ച്ചു ക​ട​ക്കാ​നോ, ന​ദി​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ൻ​പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ഇ​റ​ങ്ങാ​ൻ പാ​ടി​ല്ല. ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ത​ട​യാ​ൻ പോ​ലീ​സ്, വ​നം, ടൂ​റി​സം വ​കു​പ്പ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.
ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ലൂ​ക്ക് ത​ല​ത്തി​ൽ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് തൊ​ടു​പു​ഴ താ​ലൂ​ക്ക് - ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ​ആ​ർ ഇ​ടു​ക്കി, ഇ​ടു​ക്കി താ​ലൂ​ക്ക് - ആ​ർ​ഡി​ഒ ഇ​ടു​ക്കി, പീ​രു​മേ​ട് താ​ലൂ​ക്ക് - എ​സി​എ​സ്ഒ കു​മ​ളി, ദേ​വി​കു​ളം താ​ലൂ​ക്ക് - സ​ബ് ക​ള​ക്ട​ർ ദേ​വി​കു​ളം, ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് - ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​ആ​ർ) എ​ന്നി​വ​രെ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യി നി​യോ​ഗി​ച്ചു.
ജി​ല്ല​യി​ൽ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​കു​പ്പു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ അ​ല​ർ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ ആ​സ്ഥാ​നം വി​ട്ടു​പോ​കാ​ൻ പാ​ടി​ല്ലെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.