ഉ​പ്പു​കു​ന്നി​ൽ പു​തി​യ മൃ​ഗാ​ശു​പ​ത്രി
Thursday, May 19, 2022 11:07 PM IST
തൊ​ടു​പു​ഴ: ഉ​പ്പു​കു​ന്നി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം 23ന് ​മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി നി​ർ​വ​ഹി​ക്കും. ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലു​ൾ​പ്പെ​ട്ട ഉ​പ്പു​കു​ന്ന് മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് പു​തി​യ മൃ​ഗാ​ശു​പ​ത്രി ആ​ശ്വാ​സ​മാ​കും. മൃ​ഗ​സം​ര​ക്ഷ​ണ​വും പാ​ലു​ത്പാ​ദ​ന​വും പ്ര​ധാ​ന ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യു​ള്ള മേ​ഖ​ല​യാ​ണ് ഉ​പ്പു​കു​ന്ന്. ആ​ൾ​ക്ക​ല്ല്, പെ​രി​ങ്ങാ​ശേ​രി, ഉ​പ്പു​കു​ന്ന്, ചീ​നി​ക്കു​ഴി, ത​ട്ട​ക്കു​ഴ, ഉ​ടു​ന്പ​ന്നൂ​ർ, മ​ഞ്ചി​ക്ക​ല്ല്, ചെ​പ്പു​കു​ളം എ​ന്നി ക്ഷീ​ര​സം​ഘ​ങ്ങ​ളും ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി​യ അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ മൃ​ഗാ​ശു​പ​ത്രി അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യ​ത്.

ക​ല്ലാ​ർ ഡാം ​ഇ​ന്നു തു​റ​ക്കും

ഇ​ടു​ക്കി: ക​ല്ലാ​ർ ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​ർ ഏ​രി​യ വൃ​ത്തി​യാ​ക്കു​ന്ന​തി​നും മ​ഴ​യ്ക്ക് മു​ന്നോ​ടി​യാ​യി​ട്ടു​ള്ള ഷ​ട്ട​റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​യി ഡാ​മി​ന്‍റെ ഷ​ട്ട​ർ 10 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി സെ​ക്ക​ൻ​ഡി​ൽ അ​ഞ്ച് മീ​റ്റ​ർ​ക്യൂ​ബ് എ​ന്ന തോ​തി​ൽ ഇ​ന്നു മു​ത​ൽ 26 വ​രെ വെ​ള്ളം തു​റ​ന്നു​വി​ടും. ക​ല്ലാ​ർ, ചി​ന്നാ​ർ പു​ഴ​ക​ളു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.