ബ​സ് കാ​ത്തി​രി​പ്പി​നാ​ണ്; പ​ക്ഷേ ഇ​പ്പോ​ൾ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്രം
Sunday, May 15, 2022 11:05 PM IST
തൊ​ടു​പു​ഴ: അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ൾ. തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല റൂ​ട്ടി​ലു​ള്ള ര​ണ്ട് ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കാ​തെ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ന്ന​ത്. ഒ​രു വെ​യി​റ്റിം​ഗ് ഷെ​ഡ് ഇ​പ്പോ​ൾ മാ​ലി​ന്യം ത​ള്ളാ​നു​ള്ള ഡം​പിം​ഗ് യാ​ർ​ഡാ​യി മാ​റി​യി​രി​ക്കു​ന്നു. മ​റ്റൊ​ന്ന് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രും കൈ​യേ​റി​യി​രി​ക്കു​ക​യാ​ണ്.
മ​ങ്ങാ​ട്ടു​ക​വ​ല റൂ​ട്ടി​ൽ ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റു യാ​ത്ര​ക്കാ​ർ​ക്കും ഉ​പ​യോ​ഗപ്ര​ദ​മാ​കു​ന്ന​തി​ന് ല​യ​ണ്‍​സ് ക്ല​ബ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ന​ല്ല രീ​തി​യി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ വെ​യി​റ്റിം​ഗ് ഷെഡാ​ണ് ഇ​പ്പോ​ൾ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു സ്കൂ​ളു​ക​ളി​ലെ​യും ന്യൂ​മാ​ൻ കോ​ള​ജി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ കാ​ത്തു നി​ന്നാ​ണ് ബ​സ് ക​യ​റു​ന്ന​ത്.
സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​ക​മാ​യി തി​രി​ച്ച് ഇ​രി​പ്പി​ട​ത്തോ​ടുകൂ​ടി നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പുകേ​ന്ദ്ര​മാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന നേ​രി​ടു​ന്ന​ത്. ല​യ​ണ്‍​സ് ക്ല​ബ് നി​ർ​മി​ച്ച് ന​ഗ​ര​സ​ഭ​യ്ക്കു കൈ​മാ​റി​യ കാ​ത്തി​രി​പ്പുകേ​ന്ദ്രം പി​ന്നീ​ട് പെ​യി​ന്‍റ​ടി​ച്ചും മ​റ്റും സം​ര​ക്ഷി​ക്കേ​ണ്ട​ത് ന​ഗ​ര​സ​ഭ​യാ​ണ്.
എ​ന്നാ​ൽ ന​ഗ​ര​സ​ഭ അ​വ​ഗ​ണി​ച്ച​തോ​ടെ​യാ​ണ് ഇ​വി​ടം മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നും സി​നി​മാ പോ​സ്റ്റ​ർ ഒ​ട്ടി​ക്കാ​നു​മു​ള്ള കേ​ന്ദ്ര​മാ​യ​ത്. ചാ​ക്കു​ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ കൊ​ണ്ടു വ​ന്നു ത​ള്ളു​ന്ന​ത്. ഇ​പ്പോ​ൾ മാ​ലി​ന്യം നി​റ​ച്ച ചാ​ക്കു​ക​ൾ റോ​ഡി​ലേ​ക്കും വീ​ണു തു​ട​ങ്ങി. ഇ​തി​നു സ​മീ​പ​മാ​ണ് യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​യാ​യ ഇ​വി​ടു​ത്തെ മാ​ലി​ന്യം ത​ള്ള​ൽ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ളും പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രും പ​റ​യു​ന്നു.
കൂ​ടാ​തെ ഡി ​പോ​ൾ സ്കൂ​ളി​നു സ​മീ​പ​ത്തെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ഇ​പ്പോ​ൾ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ കൈ​ക​ളി​ലാ​ണ്. വെ​യി​റ്റിം​ഗ് ഷെ​ഢി​നോ​ടു ചേ​ർ​ത്ത് ടാ​ർ​പോ​ളി​ൻ വ​ലി​ച്ചു കെ​ട്ടി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നാ​ൽ ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. ന​ഗ​ര​സ​ഭ നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​മാ​ണ് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന​ത്.