ഇടുക്കി ഡാമും വൈദ്യുതിനിലയവും ജി​ല്ല​യു​ടെ അ​ഭി​മാ​നം
Monday, January 24, 2022 10:17 PM IST
ഇ​ടു​ക്കി പ​ദ്ധ​തി ജി​ല്ല​യു​ടെ അ​ഭി​മാ​ന​മാ​ണ്. 1976-ൽ ​പ്ര​ധാ​ന മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി നാ​ടി​നു സ​മ​ർ​പ്പി​ച്ച ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ ഇ​ടു​ക്കി ആ​ർ​ച്ച് ഡാ​മും മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​വും ഇ​ടു​ക്കി ജി​ല്ല​യു​ടെ അ​ഭി​മാ​നസ്തം​ഭ​ങ്ങ​ളാ​ണ്.

സം​സ്ഥാ​ന​ത്തി​ന് വെ​ളി​ച്ചം ന​ൽ​കു​ന്ന ഇ​ടു​ക്കി ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ന് ഇ​തി​ന്‍റെ വ​രു​മാ​നം ഉ​പ​യോ​ഗി​ച്ച് വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഒ​രു​ക്കു​ന്ന​തി​നു വൈ​ദ്യു​തി ബോ​ർ​ഡോ സ​ർ​ക്കാ​രോ ഇ​തു​വ​രെ ശ്ര​മി​ച്ചി​ട്ടി​ല്ല.

ഇ​ടു​ക്കി, ചെ​റു​തോ​ണി, കു​ള​മാ​വ് അ​ണ​ക്കെ​ട്ടു​ക​ളി​ൽ വെ​ള്ളം ത​ട​ഞ്ഞു​നി​ർ​ത്തി മൂ​ല​മ​റ്റം വൈ​ദ്യു​ത നി​ല​യ​ത്തി​ലേ​ക്ക് ഭൂ​ഗ​ർ​ഭ തു​ര​ങ്ക​ത്തി​ലൂ​ടെ വെ​ള്ളം എ​ത്തി​ച്ച് 780 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ബൃ​ഹ​ത്താ​യ പ​ദ്ധ​തി​യാ​ണി​ത്.

ഇ​ടു​ക്കി ജ​ലാ​ശ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​നോ​ഹ​ര​മാ​യ ടൂ​റി​സം പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. അ​തു​പോ​ലെ മൂ​ല​മ​റ്റം പ​വ​ർ​ഹൗ​സി​ൽ മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സ്ഥാ​പി​ച്ച് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​വേ​ശ​നം ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ കോ​ടി​ക​ളു​ടെ വ​രു​മാ​നം ല​ഭി​ക്കു​മാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ജി​ല്ല​യു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു​ണ്ട്.

വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ൽ അ​ണ​ക്കെ​ട്ടു​ക​ളി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് സ​ന്ദ​ർ​ശ​നാ​നു​മ​തി ന​ൽ​കു​ന്പോ​ഴും ല​ക്ഷ​ങ്ങ​ളാ​ണ് വൈ​ദ്യു​തി​വ​കു​പ്പ് സ​ന്പാ​ദി​ക്കു​ന്ന​ത്. എന്നാൽ അ​ണ​ക്കെ​ട്ട് കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കാ​ൻ കെഎ​സ്ഇ​ബി ത​യാ​റാ​കു​ന്നില്ല.

സം​സ്ഥാ​ന​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ 60 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ഉത്പാ​ദി​പ്പി​ക്കു​ന്ന​ത് ഇ​ടു​ക്കി പ​ദ്ധ​തി​യി​ൽ നി​ന്നാ​ണ്. എ​ന്നാ​ൽ ഇ​ടു​ക്കി​യി​ൽ വൈ​ദ്യു​തി​ല​ഭി​ക്കാ​ത്ത വീ​ടു​ക​ളും ആ​ദി​വാ​സി കോ​ള​നി​ക​ളും ഇ​പ്പോ​ഴു​മു​ണ്ട്. അ​ണ​ക്കെ​ട്ട് സാ​ധാ​ര​ണ നി​ർ​മി​ക്കു​ന്പോ​ൾ നി​ശ്ചി​ത ശ​ത​മാ​നം വെ​ള്ളം താ​ഴ്‌വാ​ര​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​യി ന​ൽ​ക​ണ​മെ​ന്നാ​ണ് നി​യ​മം. ഇ​ടു​ക്കി​യി​ൽ ഇ​തും ന​ട​പ്പാ​യി​ട്ടി​ല്ല.

മോ​ഹ​വും മോ​ഹ​ഭം​ഗ​വു​മാ​യി
മെ​ഡി​ക്ക​ൽകോ​ള​ജ്

മ​ല​യോ​ര ജ​ന​ത​യു​ടെ ചി​ര​കാ​ല സ്വ​പ്നം പൂ​വ​ണി​യി​ച്ച് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ​കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​യെ​ങ്കി​ലും അ​തി​നി​യും പൂ​ർ​ണ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​ട്ടി​ല്ല. 2014-ൽ ​ആ​രം​ഭി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യി 100 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി​യി​രു​ന്നു. മൂ​ന്നാം വ​ർ​ഷ​ത്തേ​ക്കു ക​ട​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നാ​യി​ല്ല.

നാ​ല​ര​ല​ക്ഷ​ത്തോ​ളം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​വും അ​ക്കാ​ദ​മി​ക് ബ്ലോ​ക്കും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് മെ​ഡി​ക്ക​ൽ​കോ​ള​ജി​നാ​യി ഒ​രു​ക്കി​വ​രു​ന്ന​ത്.

കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം എ​ത്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും രോ​ഗി​ക​ൾ​ക്ക് ഉ​പ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മാ​ത്ര​മേ ഇ​പ്പോ​ഴും രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സിക്കു​ന്നു​ള്ളൂ.

പു​തി​യ മ​ന്ദി​ര​ത്തി​ൽ രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി ദി​വ​സവേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചെ​ങ്കി​ലും ചി​കി​ത്സ മാ​ത്രം തു​ട​ങ്ങി​യി​ല്ല. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കാ​നെ​ന്ന​പേ​രി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളി​ൽ നി​ന്ന് ഒപി ചീ​ട്ടി​നും ലാ​ബ്, എ​ക്സ​്-റേ, ഇ​സി​ജി തു​ട​ങ്ങി​യ എ​ല്ലാ​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കും തു​ക ഈ​ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടാ​ത്ത സ്ഥി​തി​യാ​ണ്.