ആ​ശ​ങ്ക ഉ​യ​ർ​ത്തി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് പ​ട​രു​ന്നു
Saturday, January 22, 2022 10:36 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് അ​തി​തീ​വ്ര വ്യാ​പ​നം തു​ട​രു​ന്ന​തി​നി​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലും രോ​ഗം പ​ട​രു​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ടെ 62 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ഈ​മാ​സം ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ രോ​ഗം വ്യാ​പ​ക​മാ​യ​ത് കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ജി​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ വ്യാ​പ​ക രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ടു ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന കോ​വി​ഡ് ബ്രി​ഗേ​ഡി​നെ പി​രി​ച്ചു​വി​ട്ട​തി​നേ​ത്തു​ട​ർ​ന്ന് പ​ക​രം ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ത്ത​തും പോ​സി​റ്റീ​വാ​യ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യ​തും ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ താ​ളം​തെ​റ്റി​ക്കു​ന്ന സ്ഥി​തി​യാ​ണ്.

കോ​വി​ഡ് ബ്രി​ഗേ​ഡി​ലെ താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം രോ​ഗ​ത്തി​ന്‍റെ ഒ​ന്നും ര​ണ്ടും ത​രം​ഗം ഉ​ണ്ടാ​യ​പ്പോ​ൾ ഏ​റെ പ്ര​യോ​ജ​നം​ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നാം ത​രം​ഗം ഉ​റ​പ്പാ​യി​ട്ടും ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​ത് മ​റ്റു ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​ഭാ​രം കൂ​ട്ടി​യ​താ​യാ​ണ് പ​രാ​തി. അ​വ​ധി​പോ​ലും ല​ഭി​ക്കാ​തെ​യാ​ണ് പ​ല​രും ജോ​ലി​ചെ​യ്യു​ന്ന​ത്.

അ​ടി​യ​ന്ത​ര​മാ​യി ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കു​മെ​ന്ന് ജീ​വ​ന​ക്കാ​ർ ത​ന്നെ പ​റ​യു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് ബ്രി​ഗേ​ഡി​നെ തി​രി​ച്ചു​വി​ളി​ക്കു​ക​യോ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

ഇ​ന്ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം

തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു ലോ​ക്ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ. പോ​ലീ​സി​ന്‍റെ ക​ർ​ശ​ന പ​രി​ശോ​ധ​ന നി​ര​ത്തു​ക​ളി​ലും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലും ഉ​ണ്ടാ​കും. പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രും രം​ഗ​ത്തു​ണ്ട്. നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. അ​ത്യാ​വ​ശ്യ യാ​ത്ര​ക​ൾ മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക.

യാ​ത്ര​ക​ൾ​ക്ക് രേ​ഖ ഹാ​ജ​രാ​ക്ക​ണം. പാ​ൽ, പ​ഴം, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, മ​ത്സ്യം, മാം​സം എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. ഹോ​ട്ട​ലു​ക​ൾ​ക്കും ബേ​ക്ക​റി​ക​ൾ​ക്കും പാ​ഴ്സ​ൽ മാ​ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാം. മു​ൻ​കൂ​ർ നി​ശ്ച​യി​ച്ച വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ യാ​ത്ര ചെ​യ്യാം. സ​മാ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ടു​ത്ത ഞാ​യ​റാ​ഴ്ച​യും ഉ​ണ്ടാ​കും.