ന​ഗ​ര​സ​ഭ മാ​സ്റ്റ​ർപ്ലാ​ൻ: പ​രാ​തി ര​ണ്ടു​മാ​സം​കൂ​ടി ന​ൽ​കാം
Thursday, January 20, 2022 11:11 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ ക​ര​ട് മാ​സ്റ്റ​ർ പ്ലാ​ൻ സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി ന​ൽ​കാ​നു​ള്ള സ​മ​യ​പ​രി​ധി ദീ​ർ​ഘി​പ്പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. ഇ​തു​സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ് 19നാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. ഈ ​തീ​യ​തി മു​ത​ൽ 60 ദി​വ​സ​ത്തി​ന​കം ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി സ​മ​ർ​പ്പി​ക്കാം.

ജ​ന​ങ്ങ​ളു​ടെ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​ൻ വി​ഷ​യ​ത്തി​ൽ ഇ​തോ​ടെ താ​ത്കാ​ലി​കാ​ശ്വാ​സ​മാ​യി. മാ​സ്റ്റ​ർ പ്ലാ​ൻ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നും പ​രാ​തി ന​ൽ​കാ​നു​ള്ള സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ പ്ര​മേ​യം പാ​സാ​ക്കി വ​കു​പ്പു മ​ന്ത്രി​ക്ക് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കാ​നു​ള്ള സ​മ​യ പ​രി​ധി ര​ണ്ടു​മാ​സം​കൂ​ടി നീ​ട്ടി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ പൊ​തു​വാ​യ ച​ർ​ച്ച​ക​ളോ യോ​ഗ​ങ്ങ​ളോ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ച് സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു​ന​ൽ​കാ​മെ​ന്ന് ഇ​ടു​ക്കി ടൗ​ണ്‍ പ്ലാ​ന​റും സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് മാ​സ്റ്റ​ർ പ്ലാ​ൻ ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി ന​ൽ​കാ​ൻ 60 ദി​വ​സം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത് 45 ദി​വ​സം പി​ന്നി​ട്ട​തി​നു ശേ​ഷ​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. അ​തി​നാ​ൽ മാ​സ്റ്റ​ർ പ്ലാ​ൻ ശ​രി​യാ​യ രീ​തി​യി​ൽ പ​രി​ശോ​ധി​ച്ച് പ​രാ​തി സ​മ​ർ​പ്പി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്കാ​യി​ല്ല. ഇം​ഗ്ലീ​ഷി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച മാ​സ്റ്റ​ർ പ്ലാ​ൻ സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ​യി​ലെ കൂ​ടു​ത​ൽ​പേ​ർ​ക്കും കാ​ര്യ​മാ​യ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ പ​രാ​തി ന​ൽ​കാ​ൻ ല​ഭി​ച്ച കാ​ല​യ​ള​വി​ൽ കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ പ്ര​മേ​യം പാ​സാ​ക്കി സ​ർ​ക്കാ​രി​നു ന​ൽ​കു​ക​യാ​യി​രു​ന്നു.