പ​ട്ട​യം റ​ദ്ദാ​ക്കി​യ​ത് അ​ഴി​മ​തി​ക്കാ​യി: ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി
Thursday, January 20, 2022 11:10 PM IST
തൊ​ടു​പു​ഴ: ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​ത് അ​ഴി​മ​തി ല​ക്ഷ്യം​വ​ച്ചാ​ണെ​ന്നു ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. 1999 മു​ത​ലു​ള്ള വി​ഷ​യ​ത്തി​ലെ പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ കൈ​യേ​റ്റ​ക്കാ​രെ​യും കു​ടി​യേ​റ്റ​ക്കാ​രെ​യും സ​ർ​ക്കാ​ർ ഒ​ന്നാ​യി മു​ദ്ര​കു​ത്തു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ട്ട​യം ല​ഭി​ച്ച​വ​രി​ൽ കൂ​ടു​ത​ൽ​പ്പേ​രും പാ​വ​പ്പെ​ട്ട​വ​രും സാ​ധാ​ര​ണ​ക്കാ​രു​മാ​ണ്. വ​ൻ​കി​ട കൈ​യേ​റ്റ​ക്കാ​രും ഇ​ക്കൂ​ട്ട​ത്തി​ൽ പ​ട്ട​യം കൈ​വ​ശ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സാ​ധാ​ര​ണ​ക്കാ​രെ സം​ര​ക്ഷി​ക്കു​ക​യും കൈ​യേ​റ്റ​ക്കാ​രെ ഒ​ഴി​വാ​ക്കു​ക​യാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​നു​പ​ക​രം പ​ട്ട​യം ല​ഭി​ച്ച മു​ഴു​വ​നാ​ളു​ക​ളെ​യും ഒ​രേ​പോ​ലെ ക്ര​മ​ക്കേ​ടു ന​ട​ത്തി​യ​താ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് നി​ല​വി​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. നി​യ​മാ​നു​സ​ര​ണം പ​ട്ട​യ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​വ​രെ കൈ​യേ​റ്റ​ക്കാ​രാ​യി ചി​ത്രീ​ക​രി​ച്ച് അ​ന​ർ​ഹ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​ണ് നീ​ക്കം.

പു​തി​യ കെ​ട്ടി​ട​നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വി​ന്‍റെ പേ​രി​ൽ 1,500 ച​തു​ര​ശ്ര അ​ടി​ക്കു മു​ക​ളി​ൽ വാ​ണി​ജ്യ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​നും ഇ​ടു​ക്കി​യി​ൽ അ​നു​മ​തി പാ​ടി​ല്ലെ​ന്ന വി​ചി​ത്ര​മാ​യ ഉ​ത്ത​ര​വാ​ണ് ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന​ത്.

ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ എം.​എം. മ​ണി സ്വ​ന്തം സ​ർ​ക്കാ​രി​ന്‍റെ വി​വാ​ദ ഉ​ത്ത​ര​വു​ക​ൾ പി​ൻ​വ​ലി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും എം​പി പ​റ​ഞ്ഞു.