മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Thursday, January 20, 2022 11:06 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി വ​ന​മേ​ഖ​ല​യി​ൽ രാ​മ​ക്ക​ൽ​മേ​ട് കാ​റ്റാ​ടി​പ്പാ​ട​ത്തു​നി​ന്നും ഒ​രാ​ഴ്ച​യോ​ളം പ​ഴ​ക്ക​മു​ള്ള ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 40 വ​യ​സ് തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം മ​ര​ത്തി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നേ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ വി​വ​രം നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​നെ അ​റി​യി​ച്ചു. പോ​ലീ​സെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ടു​ത്തു​നി​ന്നും ചു​വ​പ്പ് ചെ​ക്ക് ഷ​ർ​ട്ടും പാ​ദ​ര​ക്ഷ​ക​ളും ക​ണ്ടെ​ത്തി. ഷാ​ളി​ലാ​ണ് മൃ​ത​ദേ​ഹം തൂ​ങ്ങി നി​ന്നി​രു​ന്ന​ത്. ക​ഴു​ത്തി​ൽ ഒ​രു കൊ​ന്ത ധ​രി​ച്ചി​ട്ടു​ണ്ട്. ഈ ​വ്യ​ക്തി​യെ​ക്കു​റി​ച്ച് അ​റി​വു​ള്ള​വ​ർ അ​റി​യി​ക്ക​ണ​മെ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റി​യി​ച്ചു. ഫോ​ണ്‍: 04868 232045.