പെ​ൻ​ഷ​ൻ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം
Wednesday, January 19, 2022 11:06 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ, വി​ക​ലാം​ഗ പെ​ൻ​ഷ​ൻ, വി​ധ​വാ പെ​ൻ​ഷ​ൻ എ​ന്നി​വ കൈ​പ്പ​റ്റു​ന്ന ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​ത് തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ളു​ടെ (റേ​ഷ​ൻ​കാ​ർ​ഡ്, ബി​പി​എ​ൽ ലി​സ്റ്റി​ൽ പേ​ര് ഉ​ൾ​പ്പെ​ട്ട ഭാ​ഗം) പ​ക​ർ​പ്പ്, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, ഫോ​ണ്‍​ന​ന്പ​ർ സ​ഹി​തം 25നു ​മു​ന്പാ​യി പ​ഞ്ചാ​യ​ത്തി​ൽ നേ​രി​ട്ട് എ​ത്തി​ക്ക​ണം. മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​സ്റ്റ​റിം​ഗ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ 20വ​രെ അ​ക്ഷ​യ സെ​ന്‍റ​റു​ക​ൾ മു​ഖേ​ന ല​ഭ്യ​മാ​ക്കി​യ​താ​യും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ, വി​ക​ലാം​ഗ പെ​ൻ​ഷ​ൻ, വി​ധ​വ പെ​ൻ​ഷ​ൻ എ​ന്നി​വ വാ​ങ്ങു​ന്ന ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ കോ​പ്പി, ആ​ധാ​ർ കോ​പ്പി എ​ന്നി​വ ഇ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

2019 ഡി​സം​ബ​ർ 31 വ​രെ സാ​മൂ​ഹ്യ സു​ര​ക്ഷ / ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​പ്പെ​ട്ട​വ​രും എ​ന്നാ​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മ​സ്റ്റ​റിം​ഗ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കു​മാ​യി ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ 20 വ​രെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​സ്റ്റ​റിം​ഗി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു

രാ​ജാ​ക്കാ​ട്: സേ​നാ​പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ദി​ര​ഗാ​ന്ധി ദേ​ശീ​യ വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ, വി​ക​ലാം​ഗ , വി​ധ​വ പെ​ൻ​ഷ​നു​ക​ൾ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി കൈ​പ്പ​റ്റു​ന്ന ബി​പി​എ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ 31നു ​മു​ൻ​പ് റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.