ബാ​ങ്കു​ക​ൾ ഉ​ദാ​ര​സ​മീ​പ​മ​നം സ്വീ​ക​രി​ക്ക​ണം:​ എം​പി
Tuesday, January 18, 2022 11:03 PM IST
ഇ​ടു​ക്കി: പു​തി​യ എ​ടി​എ​മ്മു​ക​ളും ബ്രാ​ഞ്ചു​ക​ളും ആ​രം​ഭി​ക്കു​ന്ന​തി​ന് ബാ​ങ്കു​ക​ൾ ഉ​ദാ​ര​സ​മീ​പ​മ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ജി​ല്ലാ ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന സ​മി​തി യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ എ​ഴു​തി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേ​ധി​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ബാ​ങ്കു​ക​ൾ വാ​യ്പ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജ് പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ വാ​യ്പ ന​ൽ​കു​ന്ന​ത​ട​ക്കം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത​ക​ൾ വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളെ​യും അ​റി​യി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഓ​ണ്‍​ലൈ​ൻ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ന​ട​ത്താ​നും ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.