ഒാപ്പറേഷൻ പി ഹണ്ട്: കോട്ടയം ജില്ലയിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു
Sunday, January 16, 2022 11:14 PM IST
കോ​​ട്ട​​യം: പി ​​ഹ​​ണ്ടി​​ന്‍റെ ഭാ​​ഗ​​മാ​​യി കോട്ടയം ജി​​ല്ല​​യി​​ൽ ന​​ട​​ത്തി​​യ റെ​​യ്ഡി​​ൽ ര​​ണ്ടു കേ​​സു​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. 16 പേ​​ർ​​ക്കെ​​തി​​രെ കോ​​ട​​തി​​യി​​ൽ റി​​പ്പോ​​ർ​​ട്ട് ന​​ല്കി. പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത കു​​ട്ടി​​ക​​ളു​​ടെ അ​​ശ്ലീ​​ല വീ​​ഡി​​യോ​​ക​​ൾ കാ​​ണു​​ക​​യും പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യും ഇ​​ല​​ക്ട്രോ​​ണി​​ക് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളി​​ൽ സൂ​​ക്ഷി​​ക്കു​​ക​​യും ചെ​​യ്ത​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​ത്തു​​ന്ന റെ​​യ്ഡാ​​ണ് പി. ​​ഹ​​ണ്ട്. പ​​രി​​ശോ​​ധ​​ന​​യി​​ൽ 17 മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളും അ​​നു​​ബ​​ന്ധ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും പി​​ടി​​ച്ചെ​​ടു​​ത്തു. സൈ​​ബ​​ർ ഡോം, ​​സൈ​​ബ​​ർ സെ​​ൽ, സൈ​​ബ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ, ബ​​ന്ധ​​പ്പെ​​ട്ട സ്റ്റേ​​ഷ​​നു​​ക​​ൾ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. കേ​​സി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​വ​​ർ സൈ​​ബ​​ർ സെ​​ല്ലി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നു. വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ലും കു​​ട്ടി​​ക​​ളു​​ടെ അ​​ശ്ലീ​​ല വീ​​ഡി​​യോ​​ക​​ൾ കാ​​ണു​​ക​​യും പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​വ​​ർ​​ക്കെ​​തി​രേ ക​​ർ​​ശ​​ന നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്ന​​താ​​ണെ​​ന്നു ജി​​ല്ലാ​​പോ​​ലീ​​സ് ചീ​​ഫ് അ​​റി​​യി​​ച്ചു.