ശു​ചി​ത്വപ​ദ​വി പു​ര​സ്കാ​രം ല​ഭി​ച്ച രാ​ജാ​ക്കാ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽ റോ​ഡ​രി​കി​ലും തോ​ട്ടി​ലും മാ​ലി​ന്യക്കൂന്പാരം
Saturday, January 15, 2022 10:33 PM IST
രാ​ജാ​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശു​ചി​ത്വ പ​ദ​വി പു​ര​സ്കാ​രം ല​ഭി​ച്ച രാ​ജാ​ക്കാ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്തി​ന് നാ​ണ​ക്കേ​ടാ​യി മാ​ലി​ന്യ​കൂ​ന്പാ​രം. രാ​ജാ​ക്കാ​ട് ബി​വ​റേ​ജ് ഒൗ​ട്ട് ലെ​റ്റി​ന് സ​മീ​പ​മു​ള​ള പ​റ​ന്പി​ലും തോ​ട്ടി​ലും റോ​ഡ​രി​കി​ലു​മാ​യാ​ണ് മ​ദ്യ​ക്കു​പ്പി അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ളും സ​മീ​പ ക​ട​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും നി​ക്ഷേ​പി​ക്കു​ന്ന​ത്.

റോ​ഡ​രി​കി​ൽ മ​ദ്യ​ക്കു​പ്പി സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​ല്ലി​പ്പൊ​ട്ടി​ച്ചി​ടു​ക​യും സ​മീ​പ​ത്തെ പ​റ​ന്പു​ക​ളി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ന്ന​തും കൃ​ഷി​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. കു​പ്പി​ച്ചി​ല്ലു​ക​ൾ പെ​റു​ക്കി മാ​റ്റി​യ ശേ​ഷ​മാ​ണ് പ​റ​ന്പി​ലെ പ​ണി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ടൗ​ണി​ലേ​യും പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ഹ​രി​തക​ർ​മ സേ​ന​യും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​മു​ണ്ടെ​ങ്കി​ലും മാ​സ​ങ്ങ​ളാ​യി മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.

പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളെ വി​വ​ര​മ​റി​യി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മാ​ലി​ന്യ​ങ്ങ​ൾ മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ മാ​ലി​ന്യ നി​ക്ഷേ​പ​കരെ ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

ചി​ല്ലു​കു​പ്പി​ക​ൾ വ​ഴി​യ​രി​കി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​ണ്. അ​ടി​യ​ന്തി​ര​മാ​യി മാ​ലി​ന്യ​ങ്ങ​ൾ മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും തു​ട​ർ​ന്ന് ഇ​വ നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മീ​പ വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.