ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഹൈ ​ഫ്ര​ഷ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം​ചെ​യ്തു
Saturday, November 27, 2021 10:27 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നൂ​ത​ന സം​രം​ഭ​മാ​യ ഹൈ​ഫ്ര​ഷ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ക​ട്ട​പ്പ​ന​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഒ​രു വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും ഒ​രു കു​ട​കീ​ഴി​ൽ എ​ന്ന ആ​ശ​യ​വു​മാ​യി സ​ഹ​ക​ര​ണ​ബാ​ങ്ക് അ​വ​ത​രി​പ്പി​ച്ച ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് കേ​ര​ള ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. 12000 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ൽ നാ​ലു നി​ല​ക​ളി​ലാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും ഹൈ​ടെ​ക് ഡി​സൈ​നി​ലും നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​വും നി​ല​വി​ലു​ള്ള ബാ​ങ്ക് മ​ന്ദി​ര​ത്തി​ന്‍റെ ഭാ​ഗ​വും ഉ​ൾ​പ്പെ​ടു​ത്തി രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന ബി​ൽ​ഡിം​ഗ് സ​മു​ച്ച​യ​ത്തി​ലാ​ണ് ഹൈ ​ഫ്ര​ഷ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നി​രി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളി​ലും ഇ​ട​പെ​ടാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ കേ​ര​ള​ത്തി​ൽ സ​ഹ​ക​ര​ണ​മേ​ഖ​ല ശ​ക്തി​പ്രാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​തി​ൽ മു​ൻ​പ​ന്തി​യി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ടു​ക്കി ജി​ല്ല​യി​ലു​ൾ​പ്പെ​ടെ നി​ല​നി​ൽ​ക്കു​ന്ന ഭൂ​മി സം​ബ​ന്ധി​ച്ച് പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഹൈ​റേ​ഞ്ചി​ലെ ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഉൗ​ന്ന​ൽ ന​ൽ​കി​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്കു സ​ർ​ക്കാ​ർ മു​ൻ​തൂ​ക്കം ന​ൽ​കു​മെ​ന്നും മ​ന്ത്രി റോ​ഷി അ​റി​യി​ച്ചു.

ക​ട്ട​പ്പ​ന ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്കു​ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്ത അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ,് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി ക​ണ്ണ​മു​ണ്ട​യി​ൽ, തോ​മ​സ് ജോ​സ​ഫ് എ​ക്സ് എം​എ​ൽ​എ, അ​ഡ്വ. ഇ.​എം. ആ​ഗ​സ്തി എ​ക്സ് എം​എ​ൽ​എ, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ബീ​ന ജോ​ബി, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ.​പി. മൊ​യ്തീ​ൻ​കു​ട്ടി എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ ജോ​യി ആ​നി​ത്തോ​ട്ടം, ക​ട്ട​പ്പ​ന ജു​മാ മ​സ്ജി​ദ് ഇ​മാം യൂ​സ​ഫ് അ​ൽ കൗ​സ​ലി, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി റോ​ബി​ൻ​സ് ജോ​ർ​ജ്് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.