ഡെ​ന്‍റ​ൽ ടെ​ക്നോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ദ്ഘാ​ട​നം നാ​ളെ
Friday, October 22, 2021 10:08 PM IST
മൂ​വാ​റ്റു​പു​ഴ: തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം ല​ക്ഷ്യ​മി​ട്ട് ഡെ​ന്‍റ്കെ​യ​ർ ഡെ​ന്‍റ​ൽ ലാ​ബ് ആ​രം​ഭി​ക്കു​ന്ന ഡെ​ന്‍റ​ൽ ടെ​ക്നോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മ​ന്ത്രി പി. ​രാ​ജീ​വ് നാ​ളെ ഉ​ദ്ഘാ​ട​നം ചെ​യ്യും.
‌മൂവാറ്റുപുഴ കെഎസ്ആർടിസി ജംഗ്ഷനു സമീപമുള്ള ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ രാ​വി​ലെ 11ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ, കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ്, ഐ​ഡി​എ കേ​ര​ള പ്ര​സി​ഡ​ന്‍റ് ഡോ. ​സി.​സി. ജോ​സ​ഫ്, സെ​ക്ര​ട്ട​റി ഡോ. ​ദീ​പു ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ഡെ​ന്‍റ​ൽ ടെ​ക്നോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടിൽ വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് തൊ​ഴി​ൽ ഉ​റ​പ്പുന​ൽ​കു​ന്ന​തി​നൊ​പ്പം മേ​ഖ​ല​യി​ൽ പ​തി​നാ​യി​രം തൊ​ഴി​ൽ അ​വ​സ​രം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഡെ​ന്‍റ്കെ​യ​ർ. ലോ​കോ​ത്ത​ര നി​ല​വാ​രം പു​ല​ർ​ത്തു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യി​ലും മെ​ഷി​ന​റി​ക​ളി​ലും വൈ​ദ​ഗ്ധ്യം നേ​ടു​വാ​നു​ള്ള സാ​ഹ​ച​ര്യം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടിൽ ഒരുക്കിയിട്ടുണ്ടെന്നു ഡെ​ന്‍റ്കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​ണ്‍ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.