രോ​ഗി​യു​മാ​യി എ​ത്തി​യ ആം​ബു​ല​ൻ​സ് ആ​ശു​പ​ത്രി ക​വാ​ട​ത്തി​ൽ കു​ടു​ങ്ങി
Wednesday, October 20, 2021 10:12 PM IST
അ​ടി​മാ​ലി: ആ​ശു​പ​ത്രി ക​വാ​ട​ത്തി​ൽ പാ​ർ​ക്കു​ചെ​യ്തി​രു​ന്ന കാ​ർ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ചു; രോ​ഗി​യു​മാ​യി എ​ത്തി​യ ആം​ബു​ല​ൻ​സ് വ​ഴി​യി​ൽ കു​ടു​ങ്ങി. ആ​ശു​പ​ത്രി ഗേ​റ്റി​നു​മു​ന്നി​ൽ കാ​ർ പാ​ർ​ക്ക് ചെ​യ്ത​ശേ​ഷം ഉ​ട​മ ആ​ശു​പ​ത്രി ലാ​ബി​ൽ പോ​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​ക്കു മു​ന്നി​ലാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഗേ​റ്റി​നു മു​ന്നി​ലാ​ണ് കാ​ർ പാ​ർ​ക്കു​ചെ​യ്തി​രു​ന്ന​ത്. ഗേ​റ്റ് അ​ട​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ രോ​ഗി​യു​മാ​യി ആം​ബു​ല​ൻ​സ് എ​ത്തി.
റോ​ഡി​ൽ ഗ​താ​ഗ​ത കു​രു​ക്കു​ണ്ടാ​യ​ത​റി​ഞ്ഞ് ട്രാ​ഫി​ക് എ​സ്ഐ വി.​എം. മ​ജീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി. ര​ജി​സ്റ്റ​ർ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് ഉ​ട​മ​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഇ​തോ​ടെ മ​റ്റൊ​രു വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​വ​ലി​ച്ച് കാ​ർ മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​റി​ന്‍റെ ഉ​ട​മ സു​മോ​ദ് എ​ത്തി കാ​ർ മാ​റ്റി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.