കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി മു​ടി ദാ​നം​ചെ​യ്ത് വി​ദ്യാ​ർ​ഥി​നി​ക​ൾ
Friday, September 24, 2021 9:56 PM IST
ക​ട്ട​പ്പ​ന: കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി മു​ടി മു​റി​ച്ചു​ന​ൽ​കി മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളാ​യ പ​ത്തു പെ​ണ്‍​കു​ട്ടി​ക​ൾ, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സ്ഥാ​പ​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ജെ​പി​എം കോ​ള​ജി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ മു​ടി ദാ​നം ചെ​യ​ത​ത്.

കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ട​യി​ൽ കേ​ര​ള​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി​യി​ലെ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലും രോ​ഗി​ക​ൾ കൂ​ടി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളി​ൽ മു​ടി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ത​ങ്ങ​ളു​ടെ മു​ടി ന​ൽ​കു​വാ​ൻ പ​ത്തു പെ​ണ്‍​കു​ട്ടി​ക​ൾ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് സ​ർ​ഗ​ക്ഷേ​ത്ര ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റു​മാ​യി ചേ​ർ​ന്നാ​ണ് കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി ഇ​ത്ത​ര​ത്തി​ലൊ​രു പ​രി​പാ​ടി ന​ട​ത്തി​യ​ത്. കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ജോ​ബി​ൻ പേ​നാ​ട്ട്കു​ന്നേ​ൽ, നി​ധി​ൻ അ​മ​ൽ ആ​ന്‍റ​ണി, ടി​ജി ടോം, ​അ​ഖി​ല ട്രീ​സ സി​റി​യ​ക്, സു​നി​ൽ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.