ഒ​യി​സ്കാ സം​സ്ഥാ​ന​ത​ല ചി​ത്ര ര​ച​നാ മ​ത്സ​രം
Wednesday, September 22, 2021 10:05 PM IST
ചെ​റു​തോ​ണി: ഒ​യി​സ്കാ സം​സ്ഥാ​ന​ത​ല ചി​ത്ര ര​ച​നാ മ​ത്സ​രം ഒ​ക്ടോ​ബ​ർ ര​ണ്ടി​നു ന​ട​ക്കും. ഗാ​ന്ധി​ജി​യും പ​രി​സ്ഥി​തി​യും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം.
കേ​ര​ള​ത്തി​ൽ എ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും കേ​ര​ളീ​യ​രാ​യി സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് പ​ഠി​ക്കു​ന്ന​വ​ർ​ക്കും താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ചി​ത്ര​ങ്ങ​ൾ എ ​ഫോ​ർ സൈ​സി​ൽ വ​ര​യ്ക്കാം. ഒ​രാ​ൾ​ക്ക് ര​ണ്ടു ചി​ത്ര​ങ്ങ​ൾ അ​യ​ക്കാം. ര​ണ്ടി​ന് രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യാ​ണ് സ​മ​യം. തു​ട​ക്ക​ത്തി​ലും അ​വ​സാ​ന​ത്തി​ലും ചി​ത്ര​കാ​ര​ന്‍റെ ഫോ​ട്ടോ സ​ഹി​ത​മു​ള്ള മൊ​ബൈ​ൽ ചി​ത്ര​ങ്ങ​ൾ 9446546577, 9447035307, 9447526495 എ​ന്നീ വാ​ട്സാ​പ്പ് ന​ന്പ​റു​ക​ളി​ൽ അ​യ​യ്ക്ക​ണം. ചി​ത്ര​ര​ച​ന പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ​ത​ന്നെ വ​ര​ച്ച ചി​ത്ര​ത്തോ​ടൊ​പ്പം ഒ​രു സ്ലി​പ്പി​ൽ ചി​ത്ര​കാ​ര​ന്‍റെ പേ​രും മേ​ൽ​വി​ലാ​സ​വും വാ​ട്സ്ആ​പ്പ് ഫോ​ണ്‍ ന​ന്പ​റും ചേ​ർ​ത്ത് കൊ​റി​യ​ർ / ത​പാ​ലി​ൽ ഒ​യി​സ്കാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ടു​ക്കി ജി​ല്ലാ ചാ​പ്റ്റ​ർ, ഇ​ടു​ക്കി കോ​ള​നി 685 602 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. മ​ത്സ​ര​ങ്ങ​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ല്ലെ​ന്ന് ഒ​യി​സ്ക ജി​ല്ലാ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പാ​റ​ത്തോ​ട് ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ഡോ. ​പി.​സി. ര​വീ​ന്ദ്ര​നാ​ഥ്, സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.