തെ​ങ്ങി​ൻ​തൈ ന​ട്ടു
Tuesday, September 21, 2021 10:12 PM IST
കു​മ​ളി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രേ മോ​ദി​യു​ടെ 71-ാം ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന സൃ​മ​തി കേ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​മ​ളി​യി​ലും നു​ലാം​പാ​റ​യി​ലും വ​ണ്ടി​പ്പെ​രി​യാ​റി​ലും സു​രേ​ഷ് ഗോ​പി എം​പി തെ​ങ്ങി​ൻ തൈ​ക​ൾ വി​ത​ര​ണം​ചെ​യ്തു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ തെ​ങ്ങി​ൻ തൈ​ക​ൾ ഏ​റ്റു​വാ​ങ്ങി. ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് ശി​ല്പി കൊ​ലു​ന്പ​ൻ, അ​മ​രാ​വ​തി സ​മ​ര നാ​യ​ക​ൻ എ.​കെ. ഗോ​പാ​ല​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നാ​മ​ധേ​യ​മാ​ണ് തെ​ങ്ങി​ൻ​തൈ​ക​ൾ​ക്ക് ന​ൽ​കി​യ​ത്. നു​ലാം​പാ​റ ക്ഷേ​ത്ര​മു​റ്റ​ത്ത് ന​ട്ട തെ​ങ്ങി​ൻ​തൈ​ക്ക് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വും മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ പേ​രി​ട്ടു. വ​ണ്ടി​പ്പെ​രി​യാ​റി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി പ​ഠി​ച്ച സ്കൂ​ൾ മു​റ്റ​ത്തും തെ​ങ്ങി​ൻ​തൈ ന​ട്ടു.കോ​ള​ജ് കാ​ന്പ​സി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ഭി​മ​ന്യു​വി​ന്‍റെ പേ​രി​ലും സ്കൂ​ൾ മു​റ്റ​ത്ത് തെ​ങ്ങി​ൻ തൈ ​ന​ട്ടു.

വാ​ർ​ഷി​ക​വും സ​ഹാ​യ വി​ത​ര​ണ​വും

ക​ട്ട​പ്പ​ന: യൂ​ത്ത് യു​ണൈ​റ്റ​ഡ് ക്ല​ബി​ന്‍റെ 25-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു വൃ​ക്ക​ക​ളും ത​കാ​രാ​റി​ലാ​യ ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് ഒ​ലി​പ്പു​വി​ള ഒ.​വി. സ​ജീ​വി​ന് ഒ​രു​ല​ക്ഷം രൂ​പ ചി​കി​ത്സാ സ​ഹാ​യ​മാ​യി ന​ല്കി. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി​ജോ​മോ​ൻ ജോ​സ്, ധ​ന്യ അ​നി​ൽ, സോ​ണി​യ ജെ​യ്ബി എ​ന്നി​വ​ർ​ചേ​ർ​ന്ന് തു​ക കൈ​മാ​റി. പ്ര​സി​ഡ​ന്‍റ് സ​നോ​ണ്‍ സി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ദീ​പ് എ​സ്. മ​ണി, അ​നൂ​പ് ശേ​ഖ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ല​ബ് കു​ടും​ബ​ങ്ങ​ളാ​യ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് ഉ​പ​ഹാ​ര​വും ന​ൽ​കി ആ​ദ​രി​ച്ചു.