പ്ര​തി​സ​ന്ധി​യി​ലാ​യി ഹൈ​റേ​ഞ്ചി​ലെ ഈ​റ്റ​നെ​യ്ത്ത് തൊ​ഴി​ലാ​ളി​ക​ൾ
Tuesday, September 21, 2021 10:12 PM IST
അ​ടി​മാ​ലി: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ൽ വ​രു​മാ​നം കു​റ​ഞ്ഞ് ജീ​വി​തം ത​ള്ളി​നീ​ക്കു​ന്നൊ​രു വി​ഭാ​ഗം ആ​ളു​ക​ളാ​ണ് ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ ഈ​റ്റ​നെ​യ്ത്ത് തൊ​ഴി​ലാ​ളി​ക​ൾ.
മ​ച്ചി​പ്ലാ​വ് മേ​ഖ​ല​യി​ല​ട​ക്കം ഒ​രു​വി​ഭാ​ഗം കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ധാ​ന ജീ​വ​നോ​പാ​ധി​യാ​ണ് ഈ​റ്റ ഉ​പ​യോ​ഗി​ച്ചു​ള്ള വി​വി​ധ വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ​വും വി​പ​ണ​ന​വും.
കു​ട്ട​ക​ളും മു​റ​വും തു​ട​ങ്ങി ഈ​റ്റ ഉ​പ​യോ​ഗി​ച്ചി​വ​ർ വി​വി​ധ​ങ്ങ​ളാ​യ വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ക​യും അ​യ​ൽ​ജി​ല്ല​ക​ളി​ലേ​ക്കും മ​റ്റും ക​യ​റ്റി​വി​ട്ട് വ​രു​മാ​നം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്.
തു​ട​ർ​ച്ച​യാ​യി ലോ​ക്ക് ഡൗ​ണും മ​റ്റും ഉ​ണ്ടാ​യ​തോ​ടെ അ​യ​ൽ​ജി​ല്ല​ക​ളി​ലെ വ്യാ​പാ​രി​ക​ൾ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​തെ​യാ​യി. ഇ​തോ​ടെ നി​ർ​മി​ച്ചു​വ​ച്ച വ​സ്തു​ക്ക​ൾ പ​ല​തും കെ​ട്ടി​ക്കി​ട​ന്ന് ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​താ​യി കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്നു.
മു​ൻ​കാ​ല​ങ്ങ​ളി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ക​ട​ന്നു​വ​ര​വും ഇ​വ​ർ​ക്ക് വ​രു​മാ​നം ന​ൽ​കി​യി​രു​ന്നു. ഉ​ത്പ​ന്ന​ങ്ങ​ൾ ക​യ​റ്റി​വി​ടു​ന്ന​തി​നൊ​പ്പം പ്രാ​ദേ​ശി​ക​മാ​യ ക​ച്ച​വ​ട​ത്തി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​വ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​യി. കോ​വി​ഡി​ൽ ത​ട്ടി സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് നി​ല​ച്ച​തോ​ടെ ക​ച്ച​വ​ട​വും വ​രു​മാ​ന​വും നി​ല​ച്ചു.
ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​വാ​ൻ വേ​ണ്ടു​ന്ന ഈ​റ്റ​യ്ക്ക് നേ​രി​ടു​ന്ന ദൗ​ർ​ല​ഭ്യ​വും തൊ​ഴി​ലാ​ളി​ക​ളെ വ​ല​യ്ക്കു​ന്നു​ണ്ട്.
കോ​വി​ഡ് ആ​ശ​ങ്ക​യൊ​ഴി​ഞ്ഞ് ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച് മോ​ശ​മ​ല്ലാ​ത്ത വ​രു​മാ​നം ല​ഭി​ക്കു​ന്ന ന​ല്ല നാ​ളേ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഈ​റ്റ നെ​യ്ത്ത് തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ.