കാ​ലി​ത്തീ​റ്റ വി​ല​യും കോ​ഴി​ത്തീ​റ്റ വി​ല​യും പ​റ​ക്കു​ന്നു; പി​ടി​കി​ട്ടാ​തെ ക​ർ​ഷ​ക​ർ
Tuesday, September 21, 2021 10:12 PM IST
അ​ടി​മാ​ലി: കാ​ലി​ത്തീ​റ്റ വി​ല​യും കോ​ഴി​ത്തീ​റ്റ വി​ല​യും മേ​ലോ​ട്ടു കു​തി​ക്കു​ക​യാ​ണ്. ന​ട്ടം​തി​രി​ഞ്ഞ് ക്ഷീ​ര ക​ർ​ഷ​ക​രും കോ​ഴി ക​ർ​ഷ​ക​രും. തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന വി​ല​വ​ർ​ധ​ന​വാ​ണ് ക​ർ​ഷ​ക​ർ​ക്ക് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​ത്. 1300-നു ​മു​ക​ളി​ലാ​ണ് 50 കി​ലോ കാ​ലി​ത്തീ​റ്റ​യു​ടെ ഇ​പ്പോ​ഴ​ത്തെ ശ​രാ​ശ​രി വി​ല. കോ​ഴി​ത്തീ​റ്റ​യു​ടെ വി​ല 2700-നു ​മു​ക​ളി​ലു​മാ​ണ്. പ​ശു​ക്ക​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന പ​രു​ത്തി​പ്പി​ണാ​ക്ക്, തേ​ങ്ങാ​പ്പി​ണ്ണാ​ക്ക്, ചോ​ളം തു​ട​ങ്ങി​യ​വ​യ്ക്കും വി​ല​വ​ർ​ധ​ന​വു​ണ്ടാ​യി.
കാ​ലി​ത്തീ​റ്റ​യു​ടെ വി​ല​വ​ർ​ധ​ന​വ് അ​നു​സ​രി​ച്ച് പാ​ൽ​വി​ല ഉ​യ​രാ​ത്ത​ത് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​താ​യും വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നു​മാ​ണ് ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. കോ​ഴി​ത്തീ​റ്റ​യു​ടെ വി​ല വ​ർ​ധ​ന​വും ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ധാ​ന​മാ​യും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​മാ​ണ് കോ​ഴി​ത്തീ​റ്റ​യെ​ത്തു​ന്ന​ത്.
കോ​ഴി​ത്തീ​റ്റ വി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​തോ​ടെ ചെ​റി​യ​തോ​തി​ൽ കോ​ഴി വ​ള​ർ​ത്ത​ൽ ന​ട​ത്തി​യി​രു​ന്ന ക​ർ​ഷ​ക​ർ പ​ല​രും കൃ​ഷി​യി​ൽ​നി​ന്നും പി​ൻ​മാ​റി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മു​ന്പോ​ട്ടു പോ​കാ​നാ​വി​ല്ലെ​ന്ന് ക്ഷീ​ര​ക​ർ​ഷ​ക​രും കോ​ഴി ക​ർ​ഷ​ക​രും പ​റ​യു​ന്നു.