അ​ൽ​ഷി​മേ​ഴ്സ് ദി​നാ​ച​ര​ണം
Monday, September 20, 2021 11:52 PM IST
പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​സി​സി യൂ​ണി​റ്റും ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും ചേ​ർ​ന്ന് ലോ​ക അ​ൽ​ഷി​മേ​ഴ്സ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കും. ഇ​ന്ന് ന​ട​ക്കു​ന്ന ച​ട​ങ്ങ് ജി​ല്ലാ​ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജ് പി.​എ. സി​റാ​ജു​ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വ​കു​പ്പ് മേ​ധാ​വി ഡോ. ​മാ​ത്യു ക​ണ​മ​ല നേ​തൃ​ത്വം ന​ൽ​കും. സാ​മൂ​ഹി​ക​നീ​തി ജി​ല്ലാ ഓ​ഫീ​സ​ർ വി.​ജെ. ബി​നോ​യ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ചെ​മ്മ​ര​പ്പ​ള്ളി, ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു വെ​ള്ളാം​പു​ര​യി​ടം, അ​സോ​സി​യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ മ​ധു കെ. ​ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.