പ​ഠ​ന​മു​റി നി​ർ​മി​ക്കാ​ൻ സ​ഹാ​യം
Monday, September 20, 2021 11:52 PM IST
ക​ട്ട​പ്പ​ന: ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ, അ​യ്യ​പ്പ​ൻ​കോ​വി​ൽ, കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന എ​ട്ടു​മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന ഒ​രു​ല​ക്ഷ​ത്തി​ൽ താ​ഴെ വ​രു​മാ​ന​മു​ള്ള പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​മു​റി നി​ർ​മി​ക്കാ​ൻ സ​ഹാ​യം ന​ൽ​കും. ഗു​ണ​ഭോ​ക്താ​ക്ക​ൾ ജാ​തി, വ​രു​മാ​നം, സ്ഥാ​പ​ന മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം, വീ​ടി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം, വീ​ട് 800 ച​തു​ര​ശ്ര അ​ടി​യി​ൽ താ​ഴെ​യാ​ണെ​ന്നു​ള്ള പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ്് എ​ൻ​ജി​നീ​യ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​സ​ഹി​തം 30 നു ​മു​ൻ​പാ​യി ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ൽ ന​ൽ​ക​ണം. ഫോ​ണ്‍: 8547630079.