ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി: ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Monday, September 20, 2021 11:52 PM IST
ചെ​റു​തോ​ണി: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പം.
ലൈ​ഫ് ഭ​വ​ന പ​ദ്ധി​തി​യി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​രു​ടെ ലി​സ്റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ളാ​ണ് ഒ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ന്നി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഗ​വ​ണ്‍​മെ​ന്‍റ് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കാ​ൻ വൈ​കു​ന്ന​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ചെ​യ്യാ​ൻ പ​റ്റു​ന്നി​ല്ല.
ലൈ​ഫ് മി​ഷ​നി​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ​വ​ച്ച് കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ അ​പേ​ക്ഷ​ക​ൾ അ​ന്വേ​ഷി​ച്ച് അ​ർ​ഹ​ത​യു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സി.​എ​സ്. ഡി​ക്ലാ​ർ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.